മോട്ടോർ തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസ് ധർണ്ണ ജൂൺ 18ന്
കൽപ്പറ്റ :കേരള മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 18 വെള്ളിയാഴ്ച രാവിലെ 10.30 ന്ജില്ലാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസിനു മുൻമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കാൻ ഫെഡറേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് 5000 രൂപ വീതം അടിയന്തര ധനസഹായം അനുവദിക്കുക,തൊഴിലാളികൾക്ക് തിരിച്ചടക്കുന്ന വ്യവസ്ഥയിൽ 10000 രൂപ പലിശരഹിത വായ്പ നൽകുക,ഒരു വർഷത്തെ തൊഴിലാളികളുടെ അംശാദായ വിഹിതം പൂർണമായും ഒഴിവാക്കുക,തൊഴിലാളികളുടെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സഹായ പദ്ധതി ഏർപ്പെടുത്തുക,
സ്കാറ്റേഡ് വിഭാഗം തൊഴിലാളികൾക്ക് ഒരുതവണ കൂടി അപേക്ഷ സമർപ്പിക്കുവാൻ അവസരം നൽകുക,അവർക്ക് നിലവിൽ ആയിരം രൂപ സഹായധനം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ധർണ്ണ സമരം ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷനായിരുന്നു. സി ജയപ്രസാദ്, ഉമ്മർ കുണ്ടാട്ടിൽ, ടി എ റെജി, കെ എം വർഗീസ്,പി എം ജോസ് , എം പി ശശികുമാർ, എംകെ ജ്യോതിഷ് കുമാർ, കെ ഷൗക്കത്ത് തുടങ്ങിയവർ സംസാരിച്ചു




Leave a Reply