August 27, 2026

കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ മുന്നൊരുക്കം; പള്‍സ് ഓക്സിമീറ്റര്‍ ബാങ്കുമായി ഐഎംഎയും എകെഎംജിയും

0
n2906993662f0c6165e4e892ad61150fcac5b8c4d0088c25e86e90900d9d4058d97e1efef4.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൊവിഡ് മൂന്നാംതരംഗത്തെ നേരിടാനൊരുങ്ങുന്ന സംസ്ഥാനത്ത് പള്‍സ് ഓക്സിമീറ്റര്‍ ബാങ്ക് സംവിധാനവുമായി ഐഎംഎയും വിദേശമലയാളി ഡോക്ടര്‍മാരുടെ കൂട്ടായ്മയായ എകെഎംജിയും. ആവശ്യമുള്ള ആര്‍ക്കും, സമീപത്ത് ലഭ്യമായ പള്‍സ് ഓക്സിമീറ്റര്‍ ഓണ്‍ലൈനായി അറിയാനാകും. വിവരം ലഭിച്ചാലുടന്‍ പള്‍സി ഓക്സിമീറ്റര്‍ സൗജന്യമായി വീട്ടിലെത്തിച്ച്‌ നല്‍കുകയും ചെയ്യുന്നതാണ് സംവിധാനം. മൂന്നാംതരംഗത്തില്‍ രോഗികള്‍ കൂടിയാലും പള്‍സ് ഓക്സിമീറ്റര്‍ ക്ഷാമമില്ലാതിരിക്കലാണ് ലക്ഷ്യം.

ക്വാറന്റീനിലോ വീട്ടിലെ ചികിത്സയിലോ ഇരിക്കുന്ന രോഗിക്ക് ഹെല്‍പ്പ്ലൈന്‍ നമ്ബരായ 7994 981 333ല്‍ വിളിക്കാം. വിളി എത്തിയ ഉടനെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് മാപ്പ് പരിശോധിച്ച്‌ രോഗിക്ക് ഏറ്റവുമടുത്തുള്ള പള്‍സ് ഓക്സിമീറ്റര്‍ ബാങ്കില്‍ വിവരമെത്തും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *