March 19, 2024

കോവിഡ്കാലത്തും പ്രളയകാലത്തു ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന വയനാട്ടിലെ നിയമപാലകര്‍ക്ക് ശ്രീ രാഹുല്‍ ഗാന്ധി എം.പി വക മഴക്കോട്ടുകള്‍ വിതരണം ചെയ്തു

0
02.jpg
കല്‍പ്പറ്റ:കോവിഡ്കാലത്തും പ്രളയകാലത്തു ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന വയനാട്ടിലെ നിയമപാലകര്‍ക്ക് ശ്രീ രാഹുല്‍ ഗാന്ധി എം.പി വക മഴക്കോട്ടുകള്‍ വിതരണം ചെയ്തു. മണ്ഡലത്തിലുടനീളം 1000 മഴക്കോട്ടുകള്‍ ആണ് വിതരണം ചെയ്തത്.. കേരളത്തിന്റെ ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശന്‍ എം.എല്‍ എ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് എം.എല്‍.എ എന്നീവര്‍ വയനാട് പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാരന്‍ IPS ന്കാലത്ത് 10.30 ന് വയനാട് ജില്ലാ പോലീസ് ആസ്ഥാനത്ത് എത്തി  കൈമാറി,DCC പ്രസിഡണ്ട് ഐ സി.ബാലകൃഷ്ണന്‍ എം.എല്‍.എ, അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡണ്ട് മാരായ പി.ടി.തോമസ് എം.എല്‍ എ, അഡ്വ. ടി. സിദ്ധിക്ക് എം.എല്‍ .എ, , എം കെ മുനീര്‍ എം.എല്‍.എ, മോന്‍സ് ജോസഫ് എം എല്‍.എ  ഡി ദേവരാജ്, സി.പി ജോണ്‍, രാജന്‍ ബാബു, യു.ഡി എഫ് ചെയര്‍മാന്‍ പി.പി.എ കരിം, എന്‍.ഡി അപ്പച്ചന്‍, എം.സി സെബാസ്‌റ്യന്‍
 എന്നീവര്‍ പങ്കെടുത്തു. രണ്ടാം  കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ കല്‍പ്പറ്റ മുക്കം ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്ക് വഴി കോവിഡ് പോസീറ്റീവ് ആയ രോഗികള്‍ക്ക് മരുന്നും, മറ്റ് സഹായങ്ങള്‍ക്കും പുറമെ  വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും പള്‍സ് ഒക്‌സീ മീറ്ററുകള്‍ ഇതിനകം വിതരണം ചെയ്തിരുന്നു.
ഒന്നാം കോവിഡ് തരംഗത്തില്‍ മണ്ഡലത്തില്‍ ആദ്യമായി സഹായങ്ങള്‍ എത്തിച്ചിരുന്നു. എം പി ഫണ്ടില്‍ നിന്നും 2 കോടി 45 ലക്ഷം രൂപ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി ചെലവഴിച്ചത് കൂടാതെ മണ്ഡലത്തിലെ എല്ലാ കിഡ്‌നി രോഗികള്‍ക്ക്  മരുന്ന്, എല്ലാ സമൂഹ അടുക്കളയ്ക്കും അരിയും മറ്റ് ധ്യാനങ്ങള്‍ളും പോലീസ് വകുപ്പിന് പി പി.ഇ കിറ്റുകള്‍, മാസ്‌ക്, സാനിറ്ററെസെര്‍, തുടങ്ങിയവയും എത്തിച്ചിരുന്നു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *