May 4, 2024

കാറിൽ മദ്യ വിൽപ്പന; യുവാവ് പിടിയിൽ 28 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു

0
Img 20210619 Wa00012.jpg
കാറിൽ മദ്യ വിൽപ്പന; യുവാവ് പിടിയിൽ
28 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു

മാനന്തവാടി: എക്സൈസ് റെയിഞ്ച് സംഘം പ്രിവന്റീവ് ഓഫീസർ ബാബു മൃദുലിന്റെ നേതൃത്വത്തിൽ മാനന്തവാടി – തോണിച്ചാൽ ഭാഗങ്ങളിൽ പട്രോളിങ് നടത്തവേ ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തോണിച്ചാൽ -ശിവൻകുന്ന് അമ്പലം റോഡിൽ നടത്തിയ പരിശോധനയിൽ കല്ലടിക്കുന്ന് ജംഗ്ഷനിൽ നിന്നും കാറിൽ വെച്ച് വിദേശമദ്യം വിൽപ്പന നടത്തുന്നതിനിടെ തോണിച്ചാൽ ഇല്ലത്തു പുതിയവീട്ടിൽ കെ രാജേഷ് ( 46) നെ 28 ലിറ്റർ

ഇന്ത്യൻ നിർമ്മിത വിദേശ മദ്യം സഹിതം അറസ്റ്റ് ചെയ്തു. മദ്യവിൽപനക്കായി ഉപയോഗിച്ച KL46 B 8744 നമ്പർ മാരുതി ആൾട്ടൊ കാറും കസ്റ്റഡിയിലെടുത്തു.
മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സുരേഷ് വെങ്ങാലികുന്നേൽ സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ്. ഇ ,വിജീഷ് കുമാർ വി,പി, എക്സൈസ് ഡ്രൈവർ വി,റഹിം എന്നിവർ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *