October 17, 2026

രാജ്യത്ത് 81 ദിവസത്തിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണം 60000 ല്‍ താഴെയെത്തി

0
n2906924629cb2bfa143c51101efbc2a5ce0b2c0a29d88def50ef06e4a0aaac45d2a60aa34.jpg
By ന്യൂസ് വയനാട് ബ്യൂറോ

ദില്ലി: രാജ്യത്ത് 81 ദിവസത്തിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണം 60000 ല്‍ താഴെയെത്തി. 24 മണിക്കൂറിനിടെ 58419 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1576 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 3.22 ശതമാനമാണ്. രോഗമുക്തി നിരക്ക് 96.27 ശതമാനവും. അതേസമയം, മൂന്നാം തരംഗം ഒഴിവാക്കാന്‍ ജാഗ്രത വേണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വിപണികളിലെ ജനക്കൂട്ടത്തില്‍ കേന്ദ്രം ആശങ്ക അറിയിച്ചു.

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി രണ്‍ധീപ് ഗുലേറിയ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അടുത്ത 6 മുതല്‍ 8 ആഴ്ചക്കുള്ളില്‍ മൂന്നാം തരംഗം ഉണ്ടായെക്കുമെന്നാണ് മുന്നറിയിപ്പ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *