April 24, 2026

തിരുനെല്ലിയിലെ നെറ്റ് വർക്ക് പ്രശ്നം ഉടൻ പരിഹരിക്കണം; യൂത്ത് ലീഗ്

0
image.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലിയിലെ നെറ്റ് വർക്ക് പ്രശ്നം ഉടൻ പരിഹരിക്കണം; യൂത്ത് ലീഗ്

തിരുനെല്ലി: പഞ്ചായത്തിൽ പല പ്രദേശങ്ങളിലും മൊബൈൽ നെറ്റ് വർക്കില്ലാത്തത്ത് ഓൺലൈൻ ക്ലാസ്സടക്കമുള്ളതിനെ സാരമായി ബാധിക്കുന്നതായി യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി. പഞ്ചായത്തിലെ പനവല്ലി, തിരുനെല്ലി, അപ്പപാറ, അരണപാറ പ്രദേശങ്ങളിൽ മൊബൈൽ നെറ്റ് വർക്കില്ലാത്തതു മൂലം അത്യാവശ്യ കാര്യങ്ങൾ പരസ്പരം അറിയിക്കാൻ സാധിക്കാത്ത അവസ്ത്ഥയാണ്. രൂക്ഷമായ വന്യമൃഗ ശല്യവും നിരന്തരം അന്തർ സംസ്ഥാന യാത്രാ വാഹനങ്ങളുമുള്ള തിരുനെല്ലി പഞ്ചായത്തിനെ നൂറ് ശതമാനം മൊബൈൽ നെറ്റ് വർക്ക് പരിതിക്കുള്ളിൽ കൊണ്ടുവരണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പല പ്രദേശങ്ങളിലും മതിയായ മൊബൈൽ ഡാറ്റ റേഞ്ച് ലഭിക്കാത്തതിനാൽ കുട്ടികളുടെ പഠനം ദുരിതത്തിലാണ്. ഓൺലൈൻ ക്ലാസ്സിൽ കയറാൻ കഴിയാത്ത കുട്ടികളുടെയും അധ്യാപകരുടെയും മാനസികാവസ്ഥ മനസ്സിലാക്കണമെന്നും, വിഷയത്തിൽ സർക്കാരും നെറ്റ് വർക്ക് ഡിസ്ട്രിബ്യൂട്ടേഴ്സും അടിയന്തരമായി ഇടപെടണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഹുസൈൻ, ജംഷീദ് മാസ്റ്റർ, നൗഷാദ്, ശുഹൈബ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *