സിസ്റ്റർ ലൂസിക്ക് ദേശീയ വനിത കമ്മീഷൻ പിന്തുണ


Ad
സിസ്റ്റർ ലൂസിക്ക് ദേശീയ വനിത കമ്മീഷൻ പിന്തുണ
എഫ്.സി.സി മഠം മദർ സുപ്പീരിയറിനോട് വിശദീകരണവും കമ്മീഷൻ ആവശ്യപ്പെട്ടു
കൽപ്പറ്റ: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പിന്തുണയുമായി ദേശീയ വനിത കമ്മീഷൻ രംഗത്ത്. സഭാചട്ടങ്ങൾക്ക് വിരുദ്ധമായും, നടപടിക്രമങ്ങളെ വെല്ലുവിളിച്ചുമാണ് ലൂസി മുന്നോട്ട് പോകുന്നതെന്നാരോപിച്ച് വത്തിക്കാനും എഫ് സി സി മഠവും കർശന നടപടികളുമായി സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് എതിരെ നിലയുറപ്പിക്കുമ്പോഴാണ് പിന്തുണയുമായി ദേശീയ വനിതാ കമ്മീഷൻ രംഗത്തെത്തിയത്. ലൂസി കളപ്പുരയ്ക് മാന്യമായ ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി ജോയിക്ക് ദേശീയ വനിത കമ്മീഷൻ ചെയർ പേഴ്സൺ രേഖ ശർമ്മ കത്തയച്ചു. കൂടാതെ എഫ്.സി.സി മഠം മദർ സുപ്പീരിയറിനോട് വിശദീകരണവും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട് 
എഫ് സി സി മഠത്തിൽ നിന്ന് പുറത്താക്കിയ സിസ്റ്റർ ലൂസി കളപ്പുര വത്തിക്കാനിലെ തിരുസഭയ്ക്ക് നൽകിയ മൂന്നാമത്തെ അപ്പീലും തള്ളിയതോടെ മഠം സുപ്പീരിയർ ജനറൽ സിസ്റ്റർ ലൂസിയോട് മഠം വിട്ടിറങ്ങാൻ നിർദ്ദേശം നൽകിയിരുന്നതായി പറയുന്നുണ്ട്. എന്നാൽ ഇതിന് പിന്നാലെയാണ് ദേശീയ വനിതാ കമ്മീഷന്റെ നേരിട്ടുള്ള ഇടപെടൽ. സ്ത്രീ പീഡന കേസിൽപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് മഠം അധികൃതരുടെ നടപടികളിൽ ഒറ്റപ്പെട്ട സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ പറ്റി മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിത കമ്മീഷൻ ചെയർ പേഴ്സൻ രേഖ ശർമ്മുടെ ഇടപെടൽ. 
സിസ്റ്റർ ലൂസി എഫ് സി സി മഠത്തിൽ പല വിധത്തിലും അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തതായും ഒരു വ്യക്തി എന്ന നിലയിലുള്ള നീതി അവർക്ക് നിഷേധിക്കപ്പെട്ടതായും മനസിലാക്കുന്നതായും അതുകൊണ്ട് തന്നെ സിസ്റ്റർ ലൂസി ക്ക് മാന്യമായ ജീവിക്കാനുള്ള എല്ലാ സാഹചര്യവുമൊരുക്കണമെന്നാണ് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി ജോയിക്ക് ദേശീയ വനിത കമ്മീഷൻ ചെയർ പേഴ്സൺ രേഖ ശർമ്മയുടെ നിർദ്ദേശം . വത്തിക്കാനും എഫ് സി സി മഠവും പുറം തള്ളിയ സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് കമ്മീഷന്റെ ഇടപെടൽ വലിയ പിടിവള്ളിയാകുമെന്നാണ് സൂചന.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *