പാടെ തകർന്ന് വരടി മൂല- വള്ളിയൂർക്കാവ് റോഡ്


Ad
മാനന്തവാടി: ദുരിതം പേറി                    ഒണ്ടയങ്ങാടി – 'വരടി മുല – പള്ളിയറ കെല്ലി – വള്ളിയുർ ക്കാവ് റോഡ് .മാറി മാറി വരുന്ന ഭരണ സമിതികൾ വർഷങ്ങളായി റോഡിനെ അവഗണിക്കുകയാണെന്ന് പ്രദേശവാസികൾ
മാനന്തവാടി നഗരസഭയിലെ ഒമ്പത് ഇരുപത് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡ് തീർത്തും ഗതാഗത യോഗ്യമല്ലാതായി തീർന്നിരിക്കുകയാണ് 70 വർഷം പഴക്കമുള്ള റോഡിൻ്റ് പഴയ പേര് കൂപ്പ് കുന്ന് റോഡ് എന്നായിരുന്നു. 20 വർഷം മുമ്പ് റോഡ് ടാറിംഗ് നടത്തിയതല്ലാതെ പിന്നീട് യാതൊരു വിധ പ്രവർത്തികളും നടത്തിയിട്ടില്ല. നഗരത്തിൽ നിന്നും മൂന്നര കിലോമീറ്റർ മാത്രമാണ് റോഡിലേക്കുള്ള റോ ഡാണിത്. വള്ളിയൂർക്കാവ്, തിരുനെല്ലി ക്ഷേത്രങ്ങൾ, മുസ്ളിം പള്ളി, ക്രിസ്ത്യൻ ചർച്ച് എന്നിവയെ ബന്ധപ്പെടുത്തി ബൈപ്പാസ് റോഡായും ഉപയോഗപ്പെടുത്താം. കർണ്ണാടക ഭാഗത്ത് നിന്നും വരുന്ന വാഹന ഞൾക്ക് നഗരത്തിൽ പ്രവേശിക്കാതെ കൽപ്പറ്റ, ബത്തേരി, പുൽപ്പള്ളി എന്നിവിടങ്ങളിലേക്ക് കടന്ന് പോകാം. ഏകദേശം 2000 ത്തോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. മാറി മാറി വരുന്ന ഭരണ സമിതികൾ റോഡിനെ പാടെ അവഗണിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുനു.
കാലവർഷം കൂടി ആരംഭിച്ചതോടെ
റോഡിൽ വെള്ളം കെട്ടി നിന്നും മറ്റും വലിയ ഗർത്തങ്ങൾ രുപപ്പെട്ട്
കാൽനട യാത്രക്കാർക്കും വാഹmയാത്രക്കാർക്കും ഒരുപോലെ പ്രയാസം  സൃഷ്ട്ടിക്കുകയാണ്
'ഇടിങ് പോളിഞ്ഞ കൽവർട്ടും
യാത്ര ദുരിതപൂർണ്ണമാക്കുന്നു .വലിയ വാങ്ങ നങ്ങൾക്ക് ഇത് വഴി പോകാൻ കഴിയില്ല. ഓട്ടോറിക്ഷകൾ സർവ്വീസ് നടത്താൻ മടിക്കുകയാണ് . തകർന്ന കലുങ്കുകൾ പുനർനിർമ്മിക്കുകയും, ഓവ് ചാലുകൾ നിർമ്മിക്കുകയും ചെയ്യണം
റോഡ് ഗതാഗത യോഗ്യമാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *