July 16, 2026

കോവിഡ് പുതിയ വകഭോദം മൂന്നാം തരംഗത്തിന് കാരണമാകുമോ? തീര്‍ത്തുപറയാനാവില്ലെന്ന് വിദഗ്ധര്‍

0
images.jpeg
By ന്യൂസ് വയനാട് ബ്യൂറോ
ന്യൂഡല്‍ഹി: കോവിഡ് 19ന് ഇനിയൊരു മൂന്നാം തരംഗം വരാനുണ്ടെന്നും കരുതിയിരിക്കണമെന്നുമുള്ള മുന്നറിയിപ്പ് ആരോഗ്യ വിദഗ്ധരും കേന്ദ്ര സര്‍ക്കാറും നല്‍കിക്കഴിഞ്ഞു. മൂന്നാംതരംഗം മുന്നില്‍ കണ്ട് വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ രാജ്യത്ത് വേഗത്തിലാക്കിയിരിക്കുകയാണ്. അതിനിടെയാണ്, അതിതീവ്ര വ്യാപനശേഷിയുള്ള ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദത്തെ വിവിധയിടങ്ങളില്‍ സ്ഥിരീകരിച്ച്‌. അതിവേഗം വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരെ കടുത്ത ജാഗ്രതയാണ് അധികൃതര്‍ നല്‍കിയത്. അതേസമയം, ഡെല്‍റ്റ പ്ലസ് വൈറസ് മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് തീര്‍ത്തുപറയാന്‍ മതിയായ തെളിവുകളില്ലെന്നാണ് ജനിതകശാസ്ത്ര വിദഗ്ധനായ ഡോ. അനുരാഗ് അഗര്‍വാള്‍ അഭിപ്രായപ്പെടുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *