August 5, 2026

വിസ്മയ കേസ്; കിരണ്‍കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; ബാങ്ക് ലോക്കര്‍ സീല്‍ ചെയ്തു

0
n2927457248cbcbac09dbd7da47fbe342ed6473382b4233d7a1225c925f3d5769e03220885.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൊല്ലം: വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന്റെ ബാങ്ക്  അക്കൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കറും പൊലീസ് സീല്‍ ചെയ്തു. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കിരണിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അപേക്ഷ പൊലീസ് ഉടന്‍ കോടതിയില്‍ നല്‍കും.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് കിരണ്‍കുമാര്‍ വിസ്മയയെ പീഡിപ്പിച്ചിരുന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രതിയുടെ മുഴുവന്‍ സാമ്ബത്തിക ഇടപാടുകളും അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. വിവാഹ സമ്മാനമായി വിസ്മയക്ക് നല്‍കിയ 80 പവന്‍ സ്വര്‍ണം സൂക്ഷിക്കാന്‍ കിരണ്‍ തന്റെ  പേരില്‍ പോരുവഴിയിലെ ബാങ്കില്‍ തുറന്ന ലോക്കറാണ് സീല്‍ ചെയ്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *