August 5, 2026

വിതരണ മേഖലയിലെ വ്യാപാരികളുടെ പ്രതിഷേധ പണിമുടക്ക് പൂര്‍ണം

0
IMG-20210624-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ
വിതരണ മേഖലയിലെ വ്യാപാരികളുടെ പ്രതിഷേധ പണിമുടക്ക് പൂര്‍ണം

കല്‍പ്പറ്റ: ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ
ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്ക് ജില്ലയിലും
പൂര്‍ണം. വിതരണ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും സ്ഥാപനങ്ങള്‍ തുറന്ന്
പ്രവര്‍ത്തിക്കാതെയും പ്രധാനപ്പെട്ട മൂന്ന് താലൂക്ക് ആസ്ഥാനങ്ങളിലും
ധര്‍ണ നടത്തി. റ്റാറ്റ ടിഎ, കണ്ണന്‍ദേവന്‍ ചായ, ഉപ്പ്, എന്നിവയുടെ
വിതരണക്കാരെ അകാരണമായി പിരിച്ച് വിട്ടതില്‍ പ്രതിഷേധിച്ച് കൊണ്ടും ലാഭ
വിഹിതം വെട്ടിക്കുറച്ചതിനെതിരെയും കമ്പനിയുടെ ധിക്കാരപരമായ
നടപടിക്കെതിരേയും പ്രതിഷേധിച്ചാണ് സൂചന പണിമുടക്ക് നടത്തിയത്.
കല്‍പ്പറ്റയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ കെ
വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ഓള്‍ കേരള ഡിസ്ട്രിട്രിബ്യൂട്ടേഴ്സ്
അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ പി ശിവദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ
സെക്രട്ടറി പി ഹരീസ് സ്വാഗതം പറഞ്ഞു. മാനന്തവാടിയില്‍ കേരളാ വ്യാപാരി
വ്യവസായി ഏകോപന സമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ഉസ്മാമാന്‍
ഉദ്ഘാടനം ചെയ്തു. ബത്തേരിയില്‍ കെ വി വി ഇ എസ് ജില്ലാ ജനറല്‍ സെക്രട്ടറി
ഒ വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ഇ ഹൈദ്രു, കെ കെ
ജോണ്‍സണ്‍, പി ആര്‍ മഹേഷ്, കെ സുധാകരന്‍, കെ വേണുഗോപാല്‍ എന്നിവര്‍
സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *