April 25, 2024

കൊവിഡ് കേസുകൾ കൂടുന്നു: കൽപ്പറ്റയിൽ അധിക നിയന്ത്രണം ഏർപ്പെടുത്തും

0
115033545 Gettyimages 1226314512.jpg
കൊവിഡ് കേസുകൾ കൂടുന്നു: കൽപ്പറ്റയിൽ അധിക നിയന്ത്രണം ഏർപ്പെടുത്തും

കല്‍പ്പറ്റ: കൽപ്പറ്റയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് അധിക നിയന്ത്രണം ഏർപ്പെടുത്തും. നഗരസഭയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. 
നഗരസഭയിലെ ഏരിയകളില്‍ പ്രത്യേകം നടത്തിയ പരിശോധനയില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയതോടെയാണ് നിയന്ത്രണം കടുപ്പിക്കുന്നത്. നഗരസഭ അധ്യക്ഷന്‍ കേയംതൊടി മുജീബി​ന്റെ അധ്യക്ഷതയിലാണ് കോര്‍കമ്മിറ്റി യോഗം ചേര്‍ന്നത്. കല്‍പ്പറ്റ പൊലീസ്, ഹെല്‍ത്ത് വിഭാഗം എന്നിവരെ ഉള്‍പ്പെടുത്തി സംയുക്ത സ്​ക്വാഡ് രൂപീകരിച്ച് വരുംദിവസങ്ങളില്‍ നഗരസഭ പരിധിയില്‍ കര്‍ശന പരിശോധന നടത്തും. സെക്​ടറല്‍ മജിസ്ട്രേറ്റിൻ്റെ നേതൃത്വത്തിലും പരിശോധന വ്യാപിപ്പിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *