വിസ്മയയുടെ വീട്ടുകാരെ ആശ്വസിപ്പിക്കാന്‍ ഗവര്‍ണര്‍ ഇന്നെത്തും; തെളിവെടുപ്പിന് കിരണിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്
കൊല്ലം: കൊല്ലം പോരുവഴിയില്‍ സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ച വിസ്മയയുടെ വീട്ടില്‍ ഗവര്‍ണര്‍ ഇന്ന് സന്ദര്‍ശനം നടത്തും. രാവിലെ പതിനൊന്നു മണിയോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണുമെന്നാണ് അറിയിച്ചിട്ടുള്ളത്.
അതേസമയം കേസില്‍ അറസ്റ്റിലായ കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുളള പൊലീസ് അപേക്ഷയില്‍ ശാസ്താംകോട്ട കോടതിയുടെ തീരുമാനവും ഇന്നുണ്ടാകും. വീട്ടില്‍ എത്തിച്ച് തെളിവ് എടുക്കുന്നതിനൊപ്പം, കിരണ്‍ മദ്യപിച്ചിരുന്ന സ്ഥലങ്ങളില്‍ കൊണ്ട് പോയി അന്വേഷണം നടത്താനും അന്വേഷണം സംഘം തരുമാനിച്ചിടുണ്ട്. കിരണിന്റെ ചില കൂട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തും.




Leave a Reply