‘നമ്മുക്കൊരുക്കാം അവർ പഠിക്കട്ടെ’ ക്യാമ്പയിന്റെ ഭാഗമായി എസ് എഫ് ഐ പ്രവർത്തനം ആരംഭിച്ചു
'നമ്മുക്കൊരുക്കാം അവർ പഠിക്കട്ടെ' ക്യാമ്പയിന്റെ ഭാഗമായി എസ് എഫ് ഐ പ്രവർത്തനം ആരംഭിച്ചു
പുൽപ്പള്ളി:നമുക്കൊരുക്കാം അവർ പഠിക്കട്ടെ എന്ന പേരിൽ ജില്ലയിൽ എസ് എഫ് ഐ സംഘടിപ്പിക്കുന്ന ഓൺലൈൻ പഠനോപകരണ വിതരണ ക്യാമ്പയിനിൻ്റെ ഭാഗമായി ആക്രി പെറുക്കിയും പഴയ പത്രങ്ങൾ ശേഖരിച്ചു വിറ്റും ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്ക് കൈതാങ്ങാവുകയാണ് എസ് എഫ് ഐ പുൽപ്പള്ളി ഏരിയാ കമ്മറ്റി.
വീടുകളിൽ നിന്നും പഴയ പത്രവും ആക്രി സാധനങ്ങളും ശേഖരിച്ച് വിറ്റാണ് ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്ക് എസ് എഫ് ഐ പുൽപ്പള്ളി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്മാർട്ട് ഫോണുകൾ വാങ്ങി നൽകുന്നത്.
അധ്യായന വർഷാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലാകെ 1300 ലതികം വിദ്യാർത്ഥികൾക്കാണ് സൗജന്യമായി എസ് എഫ് ഐ പഠനോപകരണങ്ങൾ വീടുകളിൽ എത്തിച്ച് നൽകിയത്. ഇതിനു പുറമേയാണ് ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാൻ വ്യത്യസ്ഥ മാർഗവുമായി എസ് എഫ് ഐ രംഗത്ത് എത്തിയിരിക്കുന്നത്.
Leave a Reply