June 3, 2026

സമസ്ത സ്ഥാപക ദിനാചരണം നടത്തി

0
IMG-20210629-WA0007.jpg
By ന്യൂസ് വയനാട് ബ്യൂറോ
സമസ്ത സ്ഥാപക ദിനാചരണം നടത്തി

കല്‍പ്പറ്റ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സ്ഥാപിത ദിനാചരണത്തിന്റെ ഭാഗമായി സമസ്ത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടത്തി. മഹല്ല് തലങ്ങളില്‍ പതാക ഉയര്‍ത്തല്‍, അനുസ്മരണം, പ്രാര്‍ത്ഥന സദസ്, സമസ്തയുടെ സന്ദേശ പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു. ജില്ലാ കേന്ദ്രത്തില്‍ നടന്ന ഓണ്‍ലൈന്‍ പരിപാടി കേന്ദ്ര മുശാവറാ അംഗം വി മുസക്കോയ മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു. അഹ്‌ലുസുന്നയുടെ ആശയങ്ങള്‍ സംരക്ഷിക്കുകയും അത് പ്രചരിപ്പിക്കലുമാണ് സമസ്ത രുപീകരണത്തിലെ പ്രധാന ലക്ഷ്യമന്ന് അദ്ദേഹം സുചിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. ജില്ലയിലെ മണ്‍മറഞ്ഞ മഹാരഥന്മാര്‍ എന്ന വിഷയം ഇബ്‌റാഹിം ഫൈസി പേരാലും സത്യ വഴിയില്‍ സുകൃത നൂറ്റാണ്ടിലേക്ക് എന്ന വിശയം ഹംസ ഫൈസി റിപ്പണ്‍ അവതരിപ്പിച്ചു. സയ്യിദ് മുജീബ് തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പി ഇബ്‌റാഹീം ദാരിമി, എം ഹസ്സന്‍ മുസ്‌ലിയാര്‍, കാഞ്ഞായി മമ്മൂട്ടി മുസ്‌ലിയാര്‍, വാളാട് ഇബ്‌റാഹിം ഫൈസി, പി.സി ഇബ്‌റാഹിം ഹാജി, കെ നാസര്‍ മൗലവി, മുഹ്‌യിദ്ദീന്‍ കുട്ടി യമാനി, കാഞ്ഞായി ഉസ്മാന്‍, മുജീബ് ഫൈസി കമ്പളക്കാട് സംസാരിച്ചു. എസ് മുഹമ്മദ് ദാരിമി സ്വാഗതവും അഷ്‌റഫ് ഫൈസി പനമരം നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *