ഓട്ടോയില്‍ സഞ്ചരിക്കവെ തെറിച്ചു വീണ് മരിച്ചു.
മാവേലിക്കര: ഓട്ടോയില്‍ സഞ്ചരിക്കവെ തെറിച്ചു വീണ് മരിച്ചു. ചെങ്ങന്നൂര്‍ ളാഹശേരില്‍ വലിയപറമ്ബില്‍ രാജേന്ദ്രന്‍(54) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.30 ഓടെ മാവേലിക്കര കരയംവട്ടം ജംഗ്ഷനിലായിരുന്നു അപകടം. സുഹൃത്തുക്കള്‍ ചേര്‍ന്ന് ആയിരംതെങ്ങില്‍ മത്സ്യം വാങ്ങാനായി പോയ ശേഷം ചെങ്ങന്നൂരിലെ വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു അപകടം. ഓട്ടോയുടെ പിന്‍ സീറ്റില്‍ ഇരിക്കുകയായിരുന്ന ഇയാള്‍ തെറിച്ചു റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Leave a Reply