April 27, 2024

പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി: അപേക്ഷ ക്ഷണിച്ചു

0
2020-21 അദ്ധ്യയന വർഷം എസ് എസ് എൽ സി / പ്ലസ്ടു /വി.എച്ച്.എസ്. സി /ഡിപ്ലോമ /ടി.ടി.സി /പോളി ടെക്നിക് /ഡിഗ്രി /പി ജി /പ്രൊഫഷണൽ കോഴ്സുകൾക്ക് ഫസ്റ്റ് ക്ലാസ്/ഡിസ്റ്റിംഗ്ഷൻ/ നിശ്ചിത ഗ്രേഡ് നേടി വിജയിച്ച പട്ടികജാതി വിഭാഗം വിദ്യാർത്ഥികളിൽ നിന്നും പ്രത്യേക പ്രോത്സാഹന സമ്മാനത്തിന് അപേക്ഷ ക്ഷണിച്ചു. അർഹരായ വിദ്യാർത്ഥികൾ ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ആധാർ , ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ട് അനുബന്ധ രേഖകൾ സഹിതം കാലതാമസം കൂടാതെ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലും സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ജില്ലാ പട്ടികജാതി വികസന ഓഫീസ് – 04936 203824, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് കൽപ്പറ്റ – 04936 208099, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പനമരം – 04935 220074, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് മാനന്തവാടി -04935 241644., ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് സുൽത്താൻ ബത്തേരി – 04936 221644.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *