April 27, 2024

സിജി ടീച്ചർക്ക് ആശംസയുമായി രാഹുൽഗാന്ധി എം.പി

0
Img 20210907 Wa0008.jpg
കൽപ്പറ്റ: കടുത്ത ശാരീരിക അവശതയിലും തന്റെ കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ യാതൊരുവിധ മുടക്കവും വരുത്താതെ തുടരുന്ന സിജി ടീച്ചർക്ക് അധ്യാപക ദിനത്തിൽ
ആശംസയുമായി രാഹുൽ ഗാന്ധി എംപി. കുടലുകൾ ഒട്ടിച്ചേർന്ന് അപൂർവ്വരോഗം ബാധിച്ച്‌ രണ്ടു കൊല്ലത്തോളമായി ചികിത്സയിൽ കഴിയുന്ന സിജി ടീച്ചർ സുൽത്താൻബത്തേരി കൈപ്പഞ്ചേരി ഗവൺമെൻറ് എൽ പി സ്കൂളിലെ ടീച്ചറാണ് . സ്കൂളിലെ നാലാം ക്ലാസിലെ 37 കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ ജൂൺ മുതൽ മുടക്കമില്ലാതെ എടുത്തു വരുന്നു.
രണ്ടുവർഷം മുമ്പുണ്ടായ കടുത്ത വയറുവേദനയ്ക്ക് ശേഷം നിരവധി പരിശോധനകൾ നടത്തിയതിനുശേഷമാണ് ആണ് കടലുകൾ കൂടിച്ചേരുന്ന അപൂർവ്വ രോഗമാണെന്ന് കണ്ടെത്തിയത്. 
പല ആശുപത്രികളിലും ചികിത്സക്ക് പോയെങ്കിലും കൃത്യമായ ചികിത്സ ലഭിച്ചില്ല. ഒടുവിൽ കോട്ടയം കാരിത്താസ് ആശുപത്രിയിൽ ഡോക്ടർ ജിബു മാത്യുവിന്റെ മേൽനോട്ടത്തിൽ ഒരു മീറ്ററോളം നീളത്തിൽ വൻകുടലും ചെറുകുടലും മുറിച്ചുനീക്കി.അഞ്ച് മാസത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലെത്തി ഒരു മാസം കഴിഞ്ഞാണ്‌ ഒരു തുള്ളി വെള്ളമെങ്കിലും കുടിക്കാൻ കഴിഞ്ഞത്‌ എന്ന് ടീച്ചർ പറയുന്നു, എങ്കിലും സിജി ടീച്ചർ തോറ്റില്ല. ശസ്ത്രക്രിയ കഴിഞ്ഞ് രോഗക്കിടക്കയിൽ കിടന്നു തന്നെ ഓൺലൈൻ ക്ലാസ് തുടങ്ങി. കുടലുകൾ വീണ്ടും ഒട്ടി പിടിക്കാനുള്ള സാധ്യത ഇപ്പോഴും ഉണ്ട്‌.
എന്നും രാവിലെ 6 30 ന് മലയാളം ഇംഗ്ലീഷ് പത്രങ്ങളുടെ ഇ-പതിപ്പ് കുട്ടികൾക്ക് അയച്ചു നൽകും. വൈകിട്ട് 4 മുതൽ 6 വരെയാണ് പ്രധാന ക്ലാസ് കുട്ടികൾക്കായുള്ള പത്രങ്ങളും ശബ്ദ മാസികയും ഇടവിട്ട് ഡിജിറ്റലായി പുറത്തിറക്കും.
അധ്യാപകരുടെ പ്രതിബദ്ധതയും ഒരു മാറ്റമുണ്ടാക്കാനുള്ള അവരുടെ അശ്രാന്ത പരിശ്രമവും ആണ് ഈ ദിനത്തിൽ ആഘോഷിക്കുന്നത്.
നിങ്ങളെപ്പോലുള്ള അധ്യാപകർ നമ്മുടെ കുട്ടികളെ അവരുടെ അഭിനിവേശം പിന്തുടരാൻ പ്രചോദിപ്പിക്കുന്നു.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയിലും നിങ്ങൾ ഓൺലൈൻ ക്ലാസുകൾ തുടർന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. നിങ്ങളുടെ നിശ്ചയദാർഡ്യത്തെയും ധൈര്യത്തെയും ഞാൻ അഭിനന്ദിക്കുന്നു
ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ നിങ്ങളുടെ കുടുംബത്തിന്റെ അചഞ്ചലമായ പിന്തുണയ്ക്ക്‌ അവരെയും ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു എന്ന് സിജി ടീച്ചറ്ക്ക് എഴുതിയ പ്രത്യേകം കത്തിൽ പറയുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *