12 കോടിയുടെ ഓണം ബംബർ പനമരം സ്വദേശി സെയ്തലവിക്ക് ഭാഗ്യശാലി ദുബായിൽ ഹോട്ടൽ ജീവനക്കാരൻ


Ad

പനമരം: ഓണം ബംബർ 12 കോടി അടിച്ചത് ദുബായിൽ ഹോട്ടൽ ജീവനക്കാരനായ പനമരം സ്വദേശി സെയ്തലവിക്കെന്ന് അവകാശവാദം. ഇദ്ദേഹം നാട്ടിലുള്ള സുഹൃത്ത് വഴിയാണ് ടിക്കറ്റെടുത്തത്. മകനും ബന്ധുകളും ടിക്കറ്റുമായി ഏജൻസിയിലെത്തും. ഒന്നാം സമ്മാനമായ 12 കോടി TE 645465 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. 12 കോടി രൂപയിൽ 10 ശതമാനം ഏജന്റ് പ്രൈസും കമ്മിഷനും, ആദായ നികുതിയും കിഴിച്ച് 7.39 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.
ഒരാഴ്ച മുൻപ് സൈതലവിക്ക് വേണ്ടി കോഴിക്കോട്ടെ സുഹൃത്താണ് TE 645465 നമ്പര്‍ ടിക്കറ്റ് എടുത്തത്. ഇതിന് ഗൂഗിൾ പേ വഴി 300 രൂപ സൈതലവി സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. തുടർന്ന് ടിക്കറ്റിന്റെ ചിത്രം സൈലതവിക്ക് വാട്സാപ്പ് വഴി അയച്ചു കൊടുക്കുകയും ചെയ്തു. സുഹൃത്ത് ഇപ്പോൾ പാലക്കാടാണ് ഉള്ളത് എന്നാണ് വിവരം. ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ച വിവരം അറിഞ്ഞത്.
സൈതലവിയുടെ മകൻ വയനാട് നിന്ന് പാലക്കാട്ട് എത്തി ടിക്കറ്റ് നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. സൈതലവിയുടെ ഭാര്യയും രണ്ടു മക്കളും പനമരത്ത് വാടക ക്വാർട്ടേഴ്സിലാണ് താമസം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *