നാഷണല്‍ സര്‍വ്വീസ് സ്‌കീം ; വയനാട് എഞ്ചിനീയറിംഗ് കോളേജിന് അഭിമാന നേട്ടം


Ad
മാനന്തവാടി: സാങ്കേതിക സര്‍വകലാശാലയുടെ മികച്ച നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകള്‍ക്കുള്ള സര്‍വകലാശാലതല പുരസ്‌കാരം വയനാട് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിന് ലഭിച്ചു. സാമൂഹിക പ്രതിബദ്ധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രകൃതി, ഊര്‍ജ സംരക്ഷണത്തിനായി നടപ്പാക്കിയ വിവിധ പദ്ധതികളാണ് നേട്ടത്തിന് അര്‍ഹമാക്കിയത്. കോവിഡ് കാലത്ത് മെഡിക്കല്‍ സാമൂഹിക സേവനം, മെഡിക്കല്‍ ക്യാമ്പുകള്‍, റീബില്‍ഡ് കേരള, രക്തദാന ക്യാമ്പുകള്‍, പ്രവര്‍ത്തനരഹിതമായ ആശുപത്രി ഉപകരണങ്ങള്‍ പുന:സ്ഥാപിക്കല്‍, ബഹുജന അവബോധം, ശുചിത്വ പ്രവര്‍ത്തനങ്ങള്‍, ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള പ്രായോഗിക വിദ്യാഭ്യാസ പരിപാടി , ഡിജിറ്റല്‍ സാക്ഷരത, ഡിജിറ്റല്‍ മാപ്പിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 
ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസറായി കോളേജിലെ എന്‍ എസ് എസ് യൂണിറ്റ് 168 ന്റെ പ്രോഗ്രാം ഓഫീസറും ഇലക്ട്രോണിക്‌സ് വിഭാഗം അസി. പ്രൊഫസറുമായ എം.എം അനസ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച എന്‍.എസ്.എസ് വളണ്ടിയര്‍ക്കുള്ള പ്രത്യേക അനുമോദനത്തിന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും , എന്‍.എസ്.എസ് മുന്‍ വളണ്ടിയര്‍ സെക്രട്ടറിയുമായ ആദില്‍ അഷ്‌റഫ് അര്‍ഹനായി.
പ്രിന്‍സിപ്പല്‍ ഡോ.വി.എസ് അനിത, പ്രോഗ്രാം ഓഫീസര്‍മാരായ എം.എം അനസ്, വി.കെ റിഥിന്‍ രാജ്, മറ്റ് അദ്ധ്യാപകരുടെയും നേതൃത്വത്തില്‍ കോവിഡ് കാലത്ത് അതി നുതന സാങ്കേതിക വിദ്യ ഉപയോഗിച്ച്   തയ്യാറാക്കിയ വിസ്‌ക് ഓണ്‍ വീല്‍സ് മൊബൈല്‍ കോവിഡ് 19 ടെസ്റ്റിംഗ് വാഹനവും, മാസ്‌ക് ചലഞ്ചും ശ്രദ്ധ നേടി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന് നിര്‍മ്മിച്ച വോട്ട് കുഞ്ഞപ്പന്‍ ദേശീയ ഇലക്ഷന്‍ കമ്മീഷന്റെ പരാമര്‍ശം നേടിയിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *