April 23, 2024

എസ്റ്റേറ്റ് ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി

0
Img 20211001 Wa0030.jpg
മാനന്തവാടി: കേരളത്തിലെ തോട്ടം തൊഴിലാളികളുടെ ദിവസ വേതനം 700 രുപയാക്കുക, ലോക്കൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, സമ്പൂർണ ഭവന പദ്ധതി തോട്ടം മേഖലയിൽ നടപ്പിലാക്കുക, അർഹരായ തൊഴിലാളികൾക്ക് പ്രമോഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തോട്ടം തൊഴിലാളി ഫെഡറേഷൻ ഐ എൻ ടി യു സി സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിൻ്റെ ഭാഗമായി മാനന്തവാടി പാരിസൺ എസ്റ്റേറ്റ് ഓഫിസിന് മുമ്പിൽ ധർണാ സമരം നടത്തി. സമരം ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി ഉദ്ഘാടനം ചെയ്തു. താലുക്ക് പ്രസിഡന്റ് ടി എ റെജി അധ്യക്ഷത വഹിച്ചു. ടി കുഞ്ഞാപ്പ, എം ആർ മണി, പി ഗഫൂർ, സി കൃഷ്ണൻ, പി എസ് രാജേഷ്, എം ശശിധരൻ, ടി കെ സമദ്, എം കെ രാഘവൻ, അണ്ണൻ തോറ്റമല പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *