April 24, 2026

അതിമാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് പിടിയിൽ

0
IMG-20211002-WA0008.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: ബെെക്കിൽ കടത്തികാെണ്ട് വരികയായിരുന്ന മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവ് പിടിയിൽ. സംഭവത്തിൽ മീനങ്ങാടി ചെണ്ടക്കുനി പുതുർ വീട്ടിൽ എ. അനിലിനെ അറസ്റ്റ് ചെയ്തു. വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രയും സംഘവും മീനങ്ങാടിയിൽ വെച്ച് നടത്തിയ പരിശാേധനയിലാണ് 1.195 ഗ്രാം എം ഡി എം എ K.L.73. D.5657 റോയൽ എൻഫീൽഡ്, ഹിമാലയൻ ബൈക്കിൽ വച്ചു കടത്തിക്കൊണ്ടു വന്നത് പിടികൂടിയത്. പ്രതിക്കെതിരെ നിലവിലുള്ള എൻ ഡി പി എസ് നിയമപ്രകാരം 22(b) പ്രകാരം കേസ്‌ രജിസ്റ്റർ ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *