വാളാട് ജനകീയ സമരത്തിന് പശ്ചിമഘട്ട സംരക്ഷണ സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു


Ad
കൽപ്പറ്റ: വാളാട്, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ പതിനേഴാം വാർഡ് പുത്തൂർ പ്രദേശത്ത് നിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന ഹാവിയോ വെഞ്ചേഴ്സ് എന്ന സ്ഥാപനം ജനവാസ കേന്ദ്രത്തിൽ നിന്നും മാറ്റി സ്ഥാപിക്കുക, പ്രദേശവാസികൾക്കെതിരെ എടുത്ത കള്ള കേസ്സുകൾ പിൻവലിക്കുക, പഞ്ചായത്തിൻ്റെ നടപ്പാത തകർത്ത് പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം നിക്ഷേധിച്ച കമ്പനിക്കെതിരെ PDPP Act .പ്രകാരം കേസ്സെടുക്കുക എന്നീ ആവശ്യ ഉന്നയിച്ച് സമരസമിതിയുടെ നേത്യത്വത്തിൽ നടത്തുന്ന ജനകീയ സമരത്തിന് പശ്ചിമഘട്ട സംരക്ഷണ സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സെക്രട്ടറി കരീം കനക്കിനാത്ത് സ്വാഗതം പറഞ്ഞു. പ്രസി.വർഗ്ഗീസ് വട്ടേക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സുലോചന രാമകൃഷ്ണൻ, രാജൻ പൂമല, ഷിബു എം.കെ, പി.സി.സുരേഷ്, കെ.കെ.കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *