സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി നവീകരണ-ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ മാനന്തവാടി മുനിസിപ്പാലിറ്റി പദ്ധതിയിടുന്നു


Ad
മാനന്തവാടി: ഒന്നരവർഷമായി അടച്ചിട്ട വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിൻ്റെ മുന്നൊരുക്കമായി സ്കൂൾ നവീകരണ-ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ മാനന്തവാടി മുനിസിപ്പാലിറ്റി പദ്ധതിയിടുന്നു. മുൻസിപ്പാലിറ്റിക്ക് കീഴിൽ വരുന്ന സ്കൂളുകളിൽ അധ്യാപക രക്ഷാകർതൃസമിതിയുടെയും സന്നദ്ധ സംഘടനകളുടെയും പൂർവ വിദ്യാർത്ഥി സംഘടനകളുടെയും പ്രദേശവാസികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ശുചീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കാനുള്ള കർമ്മപദ്ധതിക്ക് നഗരസഭ അംഗീകാരം നല്കി. മുൻസിപ്പാലിറ്റി ഹാളിൽ ചേർന്ന വിദ്യാഭ്യാസസമിതി ചേർന്ന പ്രതിനിധിയോഗത്തിൽ സ്‌കൂൾ പ്രവേശനത്തിന് മുന്നോടിയായി സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടത്തി. 
            ആദ്യപടിയായി ജനപ്രതിനിധികളെയും അധ്യാപക രക്ഷാകർതൃ സമിതിയംഗങ്ങളെയും ഉൾപ്പെടുത്തി എല്ലാ സ്കൂളുകളിലും സ്കൂൾ തല സംഘാടകസമിതി രൂപികരിക്കാൻ തീരുമാനിച്ചു. ഒക്ടോബർ 10 നകം യോഗം വിളിച്ച് സ്കൂൾതല പ്രവർത്തന രേഖ തയ്യാറാക്കുവാൻ പ്രധാന അധ്യാപകരെ ചുമതലപ്പെടുത്തി. വിദ്യാഭ്യാസ പ്രവർത്തകരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങളും പരിസരവും സൂക്ഷ്മനിരീക്ഷണം നടത്തി ഒക്ടോബർ 20 നകം റിപ്പോർട്ട് വിദ്യാഭ്യാസമിതിക്ക് സമർപ്പിക്കാൻ യോഗം നിർദേശിച്ചു. സ്‌കൂൾകിണർ, സ്റ്റോർ റൂമുകൾ, ശുചിമുറികൾ, പാചകപ്പുര, ഭക്ഷണശാല അടക്കമുള്ള സ്‌കൂളിലെ ഭൗതികസാഹചര്യങ്ങളും ഫർണീച്ചറുകൾ ഉപകരണങ്ങൾ, സ്കൂൾ കോമ്പൗണ്ട് എന്നിവ പൂർണമായി ശുചിയാക്കുകയും അണുവിമുക്തമാക്കുകയം ചെയ്യുവാൻ ആരോഗ്യപ്രവർത്തകരുടെയും മറ്റു സന്നദ്ധ പ്രവർത്തകരുടെയും സഹകരണം ഉറപ്പുവരുത്താൻ മുൻസിപ്പാലിറ്റി നിർദേശവും നൽകി. ഗോത്രവിഭാഗം വിദ്യാർത്ഥികളെ സ്‌കൂളിലെത്തിക്കുന്നതിനുള്ള ഗോത്രസാരഥി പദ്ധതി പട്ടികവർഗവകുപ്പുമായി കൂടിയാലോചിച്ച് കൂടുതൽ കാര്യക്ഷമമാക്കാൻ യോഗത്തിൽ തീരുമാനിച്ചു. സാധ്യമെങ്കിൽ ഗൃഹസന്ദർശനം നടത്താനും നിർദ്ദേശിച്ചു. സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക് ആരോഗ്യകരവും ശുചിത്വ പൂർണ്ണവുമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി സ്‌കൂൾ തല മോണിറ്ററിങ് സെല്ലുകൾ രൂപീകരിക്കാനും വിദ്യാഭ്യാസസമിതി നിർദേശം നൽകി. പ്രവേശനോൽസവത്തിനുള്ള മുന്നൊരുക്കമായി ഒക്ടോബർ 30 ന് എല്ലാ സ്‌കൂളുകളിലും അധ്യാപക രക്ഷകർതൃ സമിതിയുടെ അവലോകനയോഗങ്ങൾ സംഘടിപ്പിച്ച് വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് യോഗം നിർദ്ദേശിച്ചു..  
      മാനന്തവാടി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ സിന്ധു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗം മാനന്തവാടി മുൻസിപ്പാലിറ്റി ചേർ പേഴ്സൺ ശ്രീമതി സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ശ്രീ പി.വി. എസ് മൂസ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺമാരായ ശ്രീ പി.വി ജോർജ്, ശീമതി മാർഗരറ്റ് തോമസ് കൗൺസിലർമാരായ ശ്രീ ജേക്കബ് സെബാസ്റ്റ്യൻഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ഗണേശ്, മാനന്തവാടി മുൻസിപ്പാലിറ്റി വിദ്യാഭ്യാ വിദ്യാഭ്യാസ സമിതി കൺവീനർ ശ്രീ എം ടി മാത്യു, ശ്രീ സലിം അൽതാഫ്, എന്നിവരും സംസാരിച്ച യോഗത്തിൽ പ്രധാനാധ്യാപകർ, പി.ടി. എ ഭാരവാഹികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരും പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *