April 20, 2024

എ.കെ.എസ്.ടി.യു വെബിനാർ സംഘടിപ്പിച്ചു

0
Img 20211003 Wa0010.jpg
കൽപ്പറ്റ: ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയന്റെ ഇരുപത്തി അഞ്ചാം വാർഷിക സമ്മേളനങ്ങളുടെ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റി വെബിനാർ സംഘടിപ്പിച്ചു. പുത്തൻ ദേശീയ വിദ്യാഭ്യാസ നയം, ഒരു വിമർശന്മാത്മക ചിന്ത എന്ന വിഷയത്തിൽ നടന്ന വെബിനാർ സംഘടനാ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ ജോ.സെക്രട്ടറി ശ്രീജിത്ത് വാകേരി വിഷയം അവതരിപ്പിച്ചു. വിദ്യാഭ്യാസ രംഗത്തെ കാവി വത്കരണം, സ്വകാര്യ വത്കരണം, മാർക്കറ്റ് ഫണ്ടമെന്റലിസമെന്ന അമേരിക്കൻ നയം, വരേണ്യവത്കരണം എന്നിവയിലൂന്നിയ ഈ ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യൻ സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ശിൽപ്പശാല വിലയിരുത്തി. ഇന്ത്യൻ ഫെഡറൽ സംവിധാനത്തെ തകർക്കുകയും, അധികാര കേന്ദ്രീകരണത്തിന് കാരണമാകുകയും, ഇന്ത്യയുടെ ഭരണഘടനാതിഷ്ഠിതമായ ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളെ ഉന്മൂലനം ചെയ്യുന്നതിനും കാരണമാകുന്ന ഈ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന് ശിൽപശാല ഐക ഖണ്ഡേന ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് എൻ.പി.ഗീതാഭായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി കെ. സജിത്ത് കുമാർ സ്വാഗതവും പ്രസിഡന്റ് ഷാനവാസ് ഖാൻ നന്ദിയും പറഞ്ഞു. വി.ദിനേശ് കുമാർ, ടി.ഡി. സുനിൽ മോൻ, ജയപ്രകാശ് എം.പി., സംസ്ഥാന കമ്മിറ്റി അംഗം സ്റ്റാൻലി ജേക്കബ്, ഫസീല, ലൂർദ്ദ് മരിയ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *