തൃശ്ശിലേരി പെരുന്നാൾ സൗഹാർദം നാടിന് മാതൃക: മലബാർ ഭദ്രാസനാധിപൻ


Ad
മാനന്തവാടി: ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ സംഗമ സ്ഥാനമായ തൃശ്ശിലേരിയുടെ തൃശ്ശിലേരിയുടെ മത സൗഹാർദം ലോകത്തിന് മാതൃകയാണെന്ന് മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത. തൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ11 ദിവസം നീണ്ടു നിന്ന തിരുനാൾ സമാപനത്തോട് അനുബന്ധിച്ച് നടന്ന
സർവ്വമതസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ്. ബസേലിയൻ പ്രതിഭാ പുരസ് കാരം വനിതാ ക്രിക്കറ്റ് താരം സജ്ന സജീവന് വേണ്ടി മാതാവ് ശാരദ സജീവൻ ഏറ്റുവാങ്ങി.
മലബാറിൻ്റെ കോതമംഗലമായ തൃശ്ശിലേരി പളളിയിൽ 'സമാപന ദിവസം നടന്ന മൂന്നിൻമേൽ കുർബാനയ്ക്ക്
യാക്കോബായ സഭ മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മാർ പോളികാർപോസ് മുഖ്യകാർമി
കത്വംവഹിച്ചു.
     മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഇ. വിനയനെ ചടങ്ങിൽ ആദരിച്ചു. വിവിധ സ്കോളർഷിപ്പുകൾ, ചികിത്സാ ധനസഹായം എന്നിവ വിതരണം ചെയ്തു. യൂത്ത് അസോസിയേഷൻ നടത്തിയ സുവിശേഷ ഗാന മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. മുൻ മലബാർ ദേവസ്വം ബോർഡ് അംഗം വി.വി. നാരായണ വാര്യർ, തൃശ്ശിലേരി മഹല്ല് പ്രസിഡൻ്റ് റഷീദ് തൃശ്ശിലേരി, സി എസ് ഐ പള്ളി ട്രസ്റ്റി എം.ജി. സാമുവൽ എന്നിവർ പ്രസംഗിച്ചു. ഫാ. മാത്യൂസ് കുപ്പമഠം, ഫാ. ഷിബു കുറ്റിപറിച്ചേൽ, ഫാ. എൽദോ വെങ്കിടത്ത്, ഫാ. ബേസിൽ കരിനിലത്ത് എന്നിവർ ശുശ്രൂഷകൾക്ക് സഹകാർമികത്വം വഹിച്ചു.
 ഇടവക വികാരി ഫാ.സിബിൻ താഴുത്തെക്കുടി കൊടിയിറക്കി. ട്രസ്റ്റി പി.കെ. ജോർജ് പുളിക്കക്കുടി, സെക്രട്ടറി ബിനോയിഐസക് കണ്ടത്തിൽ, പെരുന്നാൾ കൺവീനർ ബെന്നി കട്ടയ്ക്കാമെപ്പുറത്ത് എന്നിവർ നേത്രത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *