September 23, 2026

ജില്ലയില്‍ 888 കോടി രൂപ കാര്‍ഷിക വായ്പ നല്‍കി

0
13-1548054319.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : 2021 -22 സാമ്പത്തിക വര്‍ഷത്തിന്റെ് ആദ്യപാദത്തില്‍ ജില്ലയിലെ വിവിധ ബാങ്കുകളില്‍ നിന്നായി കര്‍ഷകര്‍ക്ക് 888 കോടി രൂപ അനുവദിച്ചതായി ബാങ്ക് അവലോകന സമിതി യോഗം വിലയിരുത്തി. കൂടാതെ 213 കോടി രൂപ സൂക്ഷ്മ ചെറുകിട വ്യവസായ മേഖലയ്ക്കും 72 കോടി രൂപ ഭവന -വിദ്യാഭ്യാസ വായ്പ അടങ്ങുന്ന മറ്റ് മുന്‍ഗണന മേഖലയ്ക്കും നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഇത്തരത്തില്‍ 1219 കോടി രൂപയാണ് വിവിധ മേഖലയ്ക്കായി വിതരണം ചെയ്‌തെന്ന് ജില്ലാ ലീഡ് ബാങ്ക് മേധാവി പി.എല്‍. സുനില്‍ പറഞ്ഞു. ഇതില്‍ 1174 കോടി രൂപ മുന്‍ഗണനാ മേഖലയ്ക്കാണ് നല്‍കിയത്. ബാങ്കുകളുടെ ആകെ വായ്പ നീക്കിയിരിപ്പ് 8583 കോടി രൂപയായും നിക്ഷേപം 6947 കോടിി രൂപയായും വര്‍ദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍ അധ്യക്ഷത വഹിച്ചു. കനറാ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.സി സത്യപാലന്‍,റിസര്‍വ്വ് ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.പി വിശാഖ്, നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.ജിഷ, മറ്റ് ബാങ്ക് പ്രതിനിധികള്‍ ,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *