വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ റോഡ് നവീകരണത്തിന് 29.28 കോടി രൂപ


Ad
പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് പാര്‍ലമന്റ് മണ്ഡലത്തിലെ റോഡ് നവീകരണത്തിന് 29.28 കോടി രൂപ അനുവദിച്ച് ഉത്തരവായി. രാഹുല്‍ഗാന്ധി എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് പി.എം.ജി.എസ്.വൈ ഫേസ് 3 യുടെ 2021-2022 ലെ ബാച്ച് 1 ല്‍ ഉള്‍പ്പെടുത്തിയാണ് വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഏട്ടു റോഡുകളുടെ നവീകരണത്തിന് 29.28 കോടി രൂപ അനുവദിച്ച് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ഉത്തരവിറക്കിയത്. 
വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ കല്‍പ്പറ്റ, പനമരം, വണ്ടൂര്‍, കാളികാവ്, നിലമ്പൂര്‍, അരീക്കോട്, ബ്ലോക്ക് പഞ്ചായത്തുകളിലെ ഏട്ടു റോഡുകള്‍ക്കാണ് തുക വകയിരുത്തിയിരിക്കുന്നത്. വയനാട് ജില്ലയിലെ കല്‍പ്പറ്റ ബ്ലോക്കിലെ തെക്കുംതറ -കൊടുംകയം -പുതുക്കുടിക്കുന്നു -വാവാട് -വെങ്ങപ്പള്ളി റോഡിന് 4.86 കോടിയും, പനമരം ബ്ലോക്കിലെ കുളക്കാട്ടില്‍ കവല -ആലത്തൂര്‍ -ആലത്തൂര്‍പള്ളി -പള്ളിതാഴം -മുതലിമാരം -കാപ്പിസെറ്റ് റോഡിന് 2.81 കോടിയും, ചുണ്ടക്കര -ചാത്തുമുക്ക് -പന്തലാടി -അറിഞ്ചേര്‍മല -ചുണ്ടക്കുന്നു റോഡിന് 4.98 കോടിയും, മലപ്പുറം ജില്ലയിലെ വണ്ടൂര്‍ ബ്ലോക്കിലെ മേലേ കോഴിപ്പറമ്പ് – പൂളക്കല്‍ -പാലക്കോട് -കാരയില്‍ റോഡിന് 4.60 കോടിയും തിരുവാലി പഞ്ചായത്തുപടി -കുറുവന്‍ കോളനി -നിരന്നപറമ്പ് -പേലേപ്പുറം റോഡിന് 4.07 കോടിയും കാളികാവ് ബ്ലോക്കിലെ അമ്പലപ്പടി -വലംപ്പുറം -കൂറ്റന്‍പ്പാറ റോഡിന് 2.36 കോടിയും നിലമ്പൂര്‍ ബ്ലോക്കിലെ ചാത്തമുണ്ട -ചീത്ത്കല്ല് ഗ്രാമം -കോടാലിപൊയില്‍ കോളനി റോഡിന് 3.27 കോടിയും അരീക്കോട് ബ്ലോക്കിലെ പത്തപ്പിരിയം -മാടശ്ശേരി -കോട്ടോല -തോടയം റോഡിന് 2.29 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *