October 13, 2026

സൈക്ലിംഗ് താരങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി

0
a69961ed-9bb3-4944-b675-d31a53294cfb.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: തൊടുപുഴയില്‍ വെച്ച് നടന്ന സംസ്ഥാന മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വയനാടിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങള്‍ക്ക് വയനാട് സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. വയനാട്ടില്‍ നിന്നും ഏഴ് പേര്‍ സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 29 മുതല്‍ പൂനെയില്‍ വെച്ചാണ് ദേശീയ ചാമ്പ്യന്‍ഷിപ്പ്. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കോച്ചിംഗ് ക്യാമ്പ് തിരുവനന്തപുരത്ത് ആരംഭിച്ചു. യോഗത്തില്‍ അസോസിയേഷന്‍ സെക്രട്ടറി സുബൈര്‍ ഇളകുളം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സത്താര്‍ വില്‍ട്ടന്‍ അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍ സി സാജിദ്, അഷ്‌റഫ് ഗ്രീന്‍ ഗേറ്റ്, മിഥുന്‍ വര്‍ഗീസ്, എല്‍ എ സോളമന്‍, സിസ്റ്റര്‍ ക്രിസ്റ്റീന, പി കെ അയ്യൂബ്, സൈക്ലിങ് കോച്ച് രാഹുല്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *