സംയുക്ത ട്രേഡ് യൂനിയന്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ച് നടത്തി


Ad
കല്‍പ്പറ്റ: പൊതുമേഖല സ്ഥാപനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ച് ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പൊതു സ്വത്ത് വിദേശ, സ്വദേശ സ്വകാര്യ മേഖലക്ക് പാട്ടത്തിനു നല്‍കി ആറ് ലക്ഷം കോടി ഖജനാവിലേക്ക് സമാഹരിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പ്രഖ്യാപിച്ച നടപടി അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് അവര്‍ അറിയിച്ചിരിക്കുന്നു.
26700 കിലോമീറ്റര്‍ ദേശിയ പാതകള്‍ പാട്ടത്തിന് നല്‍കി 1.6 ലക്ഷം കോടിയും, 400 റെയില്‍വേ സ്റ്റേഷനുകളും, 150 ട്രെയ്‌നുകളും ഈ വിധത്തില്‍ നല്‍കി 1.5 ലക്ഷം കോടിയും, 42300 കിലോമീറ്റര്‍ വൈദ്യുതി വിതരണ ശൃംഖല പാട്ടത്തിനു നല്‍കി 67000 കോടിയും, 8000കിലോമീറ്റര്‍ ഗ്യാസ് പൈപ്പ് ലൈന്‍ പാട്ടത്തിന് നല്‍കി 24000 കോടിയും, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെയും 4000 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ നല്‍കി 22000 കോടിയും, ബി എസ് എന്‍ എല്‍, മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് പാട്ടത്തിന് നല്‍കി 39000 കോടിയും 21 വിമാന താവളങ്ങളും, 31തുറ മുഖങ്ങളും പാട്ടത്തിന് നല്‍കി 34000 കോടിയും സമാഹരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു എന്ന് ധര്‍ണ ഉത്ഘാടനം ചെയ്തു കൊണ്ട് പി പി ആലി പറഞ്ഞു. ജനങ്ങളുടെ സഹസ്രകോടി പണം മുടക്കി സ്വതന്ത്ര ഭാരതത്തില്‍ സ്ഥാപിച്ച മഹത്തായ സ്ഥാപനങ്ങളും, സംരംഭങ്ങളും ആണ് ഈ വിധത്തില്‍ ദേശീയ-അന്തര്‍ദേശീയ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് പാട്ടത്തിനു നല്‍കി ആറ് ലക്ഷം കോടി സമാഹരിക്കുന്നത്. ടി മണി, പി കെ അബു, എന്‍ ഒ ദേവസ്യ, കെ ഹംസ, പി എം ജോസ്, എസ് മണി എന്നിവര്‍ പ്രസംഗിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *