വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും

കല്‍പ്പറ്റ: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ജനാധിപത്യ ധ്വംസന നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധവുമായി വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഓഫിസിന് മുമ്പില്‍ നാളെ (08-10-2021) വൈകുന്നേരം മൂന്ന് മണിക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷക ജാഥക്കിടയിലേക്ക് ഉത്തര്‍പ്രദേശിലെ ലക്കിംപൂരില്‍ വാഹനമോടിച്ചു കയറ്റിയ സംഭവത്തില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പടെ ഒമ്പത് ആളുകള്‍ ദാരുണമായി വധിക്കപ്പെട്ടത് എല്ലാ ഭാരതീയരെയും ഞെട്ടിച്ച സംഭവമാണ്. ഇത് അറിഞ്ഞ ഉടന്‍ ലക്കിംപൂരിലേക്ക് തിരിച്ച എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയെയും സംഘത്തെയും പൊലീസ് തടയുകയും അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം



Leave a Reply