March 29, 2024

വിദ്യാഭ്യാസത്തെ തൊഴില്‍- വൈജ്ഞാനിക മേഖലകളുമായി ബന്ധിപ്പിക്കണം: ഖലീല്‍ തങ്ങള്‍

0
Img 20211007 Wa0056.jpg
വെള്ളമുണ്ട: വിദ്യാഭ്യാസത്തെ തൊഴിലുമായോ വൈജ്ഞാനിക വികാസവുമായോ ബന്ധപ്പെടുത്താന്‍ കഴിയാത്തതാണ് കേരളത്തിലെ പഠന ഗവേഷണ മേഖലകള്‍ നേരിടുന്ന വലിയ വെല്ലുവിളിയെന്ന് സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി അഭിപ്രായപ്പെട്ടു. അല്‍ ഫുര്‍ഖാന്‍ ഫൗണ്ടേഷന് കീഴില്‍ ആരംഭിക്കുന്ന സിദ്‌റ കോളജ് ഓഫ് ലിബറല്‍ ആര്‍ട്‌സിന്റെ പ്രഖ്യാപനവും പേരും ലോഗോയും പ്രകാശനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിത ശേഷികള്‍ കൈവരിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നതാകണം വിദ്യാഭ്യാസം. അതിന് ലക്ഷ്യാധിഷ്ഠിതമായ പഠന സമ്പ്രദായങ്ങള്‍ രൂപപ്പെടുത്തണം. ഗുണനിലവാരം ഉറപ്പുവരുത്താന്‍ പുറംനാടുകളിലെ മാതൃകകളെ വിമര്‍ശനരഹിതമായി അനുകരിക്കുന്നതിന് പകരം തനത് ശൈലികള്‍ ഉയര്‍ന്നുവരണം. എങ്കിലേ പ്രാദേശിക തൊഴില്‍ മേഖലകള്‍ ശക്തമാവുകയുള്ളൂ എന്നും ഖലീല്‍ തങ്ങള്‍ പറഞ്ഞു. 
അല്‍ ഫുര്‍ഖാന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കുനിങ്ങാരത്ത് മമ്മൂട്ടി ഹാജി അധ്യക്ഷത വഹിച്ചു. മമ്മൂട്ടി മണിമ, ആലാന്‍ അസീസ് ഹാജി, ജസീല്‍ അഹ്സനി പാക്കണ, ആലുവ മമ്മൂട്ടി, ബഷീര്‍ സഅദി എന്നിവര്‍ സംസാരിച്ചു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *