നിരൂർ ശിവക്ഷേത്രത്തിൽ മോഷണം
കമ്പളക്കാട്: കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ നിരൂർ ശിവക്ഷേത്രത്തിൽ മോഷണം. സ്വർണവും വെള്ളിയും പണവും അപഹരിച്ചു. പ്രധാന കവാടം മുതലുള്ള പൂട്ടുകൾ തകർത്താണ് മോഷണം നടത്തിയത്. ഭണ്ഡാരത്തിലെ പണവും ക്ഷേത്രത്തിനകത്തെ ആഭരണങ്ങളുമാണ് കവർച്ച നടത്തിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Leave a Reply