December 11, 2023

റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥ പെരുവഴിയിലായി ജൈസനും കുടുംബവും

0
Img 20211008 Wa0036.jpg
മാനന്തവാടി : റവന്യൂ താലൂക്ക്  സർവേയർ ഭൂമി അളക്കാതെ വീട് ഉൾപ്പെടെയുള്ള ഭൂമി സർക്കാർ ഭൂമിയായി റിപ്പോർട്ട് നൽകിയതോടെ പെരുവഴിയിലായി കുടുംബം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്താണ് ഈ നിർധന കുടുംബത്തിന് 13 വർഷം മുൻപ് വീട് അനുവദിച്ചത്. ഈ സ്ഥലത്താണ് ഇപ്പോൾ യാത്രയൊരു വിധ പരിശോധനയും നടത്താതെ റവന്യൂ ഭൂമിയായി ചിത്രീകരിക്കുന്നതെന്ന് കുടുംബം പത്ര സമ്മേളനത്തിൽ ആരോപിച്ചു 
തലപ്പുഴ ചുങ്കം ജൈസൺ കുട്ടൻപറമ്പിലും കുടുംബവുമാണ് അധികൃതരുടെ അനാസ്ഥ കാരണം പെരുവഴിയിലായത്ത്.  സ്ഥലം സംബന്ധിച്ച യാതൊരു രേഖകളും തരപ്പെടുത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നത്, 70 വർഷമായി കുടുംബം നികുതി അടച്ച് കൈവശം വച്ച് വരുന്ന ഭൂമിയിൽ നിന്നും 15 വര്ഷം മുൻപാണ് പിതാവ് ആൻറ്റണി പതിനൊന്നര സെൻ്റ് സ്ഥലം മകൻ ജൈസന് ദാനമായി നൽകിയത്. ഈ കുടുംബത്തിന്റെ ദുരവസ്ഥ കണ്ടാണ് ഭൂമിയുടെ എല്ലാ രേഖകളും പരിശോധിച്ചതിനു ശേഷം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വീട് അനുവദിച്ചത്.  ജെയ്‌സന്റെ മകൻ നടക്കാൻ പോലും കഴിയാത്ത ഭിന്ന ശേഷിക്കാരനായ ഫിയറോ ജെയിനിന്റെ പേരിലാണ് അന്ന് പി എം ആർ വൈ സ്‌കീമിൽ വീട് അനുവദിച്ചത്.  
സമീപവാസിയുമായുള്ള വഴിത്തർക്കവുമായി ബന്ധപ്പെട്ട് അവർ നൽകിയ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാൻ എത്തിയ താലൂക്ക് സർവെയറാണ് അളക്കുകയോ മറ്റു രേഖകൾ പരിശോധിക്കുകയോ ചെയ്യാതെ തങ്ങളുടെ ഭൂമി 87 / 1 എന്ന സർവേ നമ്പറിൽ ഉൾപ്പെടുന്ന സർക്കാർ ഭൂമിയായി തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയത്, കുടുംബ സ്വത്തായി ജന്മം പതിച്ചു കിട്ടിയ  വീട് ഉൾപ്പെടെയുള്ള പതിനൊന്നര സെൻറ്‌ സ്ഥലമാണ് ഇത്തരത്തിൽ സർക്കാർ ഭൂമിയായി താലൂക്ക് സർവേയർ അന്യായമായി റിപ്പോർട്ട് നൽകിയത്. 
ഇതോടെ ഈ സ്ഥലവുമായി ബന്ധപ്പെട്ട നികുതി, കൈവശരേഖ , വരുമാന സർറ്റിഫിക്കറ്റ് ഉൾപ്പെടെയുള്ള യാതൊരു രേഖയും ലഭിക്കുന്നില്ല.  ഇതോടെ ഭാര്യയും ഭിന്നശേഷിക്കാരനായ മോനും ഉൾപ്പെടെയുള്ള തങ്ങളുടെ കുടുംബം ദുരിതത്തിലാണ്. 
എന്നാൽ വര്ഷങ്ങളായി നികുതി അടച്ച് കൈവശം വച്ച് വരുന്ന ഭൂമി സർക്കാർ ഭൂമിയല്ല    തങ്ങളുടെ കൈവശമുള്ളത് ജന്മ ഭൂമിയുമാണ് , പ്രസ്തുത ഭൂമി 14/ 8 പാർട്ട് , 13/ 1 പാർട്ട് , 24 1A  1A 1 1A യിൽ ഉൾപ്പെട്ടതാണ് . 
താലൂക്ക് സർവേയർ ഭൂമി അളക്കാൻ വന്നപ്പോൾ സി പി എം പ്രദേശക നേതാക്കളും വഴി തർക്കമുള്ള അയൽവാസിയും  ഞങ്ങളുടെ ഭൂമിയിൽ പ്രവേശിച്ച് കൃഷി നശിപ്പിച്ച് എന്നെയും  ഭാര്യയേയും മർദിച്ചു. ഇതേ തുടർന്ന് ഭാര്യ സിബി വർഗീസ് തലപ്പുഴ പോലീസിൽ പരാതി നൽകി , തുടർന്ന് തങ്ങളെ അക്രമിച്ചവർ  ഉൾപ്പെടെയുള്ളവർക്കെതിരെ  തലപ്പുഴ പോലീസ് ക്രിമിനൽ കേസ് (FIR No 0392 / 2021 ) എടുത്തിട്ടുണ്ട് . ഇതും ചിലർക്ക് തങ്ങളോട് ശത്രുതക്ക് കാരണമായി. എന്നാൽ ഈ കേസിൽ ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യുകയോ വേണ്ട നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഈ കേസും പോലീസിനെ സ്വാധീനിച്ച് ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. 
ഇക്കാരണത്താലാണ് തങ്ങളുടെ ഭൂമി സർക്കാർ ഭൂമിയാണെന്ന് റിപ്പോർട്ട് നൽകാൻ താലൂക്ക് സർവെയറോട് സി പി എം നേതാക്കൾ സമ്മർദ്ദം ചെലുത്തിയതായി സംശയമുണ്ട്.  അതാണ് ഭൂമി അളക്കുകയോ , സർവേ നമ്പർ ഉൾെപ്പടെയുള്ള രേഖകൾ  പരിശോധിക്കുകയോ ചെയ്യാതെ തങ്ങളുടെ ഭൂമി സർക്കാർ ഭൂമിയാണെന്ന് റിപ്പോർട്ട് നല്കാനുണ്ടായ സാഹചര്യം എന്ന് ഞങ്ങൾ സംശയിക്കുന്നു. 
ഇക്കാര്യം ചൂണ്ടിക്കാണിച്ച് മാനന്തവാടി  ആർ ഡി ഒ , തഹസിൽദാർ എന്നിവർക്ക് പരാതി നൽകി, എന്നാൽ ഇതുവരെയും ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല . 
ഇതുമായി ബന്ധപ്പെട്ട് ഞങ്ങളുടെ ഭൂമി ഉൾപ്പെടുന്ന എഫ് എം ബി പകർപ്പും ,  എൽ ആർ  സ്കെച്ച് പകർപ്പും ഞങ്ങൾ വാങ്ങി , ഈ രേഖകൾ പ്രകാരം തങ്ങളുടെ സർക്കാർ ഭൂമിയല്ലെന്നു വ്യക്തമാകുന്നുണ്ട്, പക്ഷെ താലൂക്ക് സർവേയർ സർക്കാർ ഭൂമിയാണെന്ന് കാണിച്ച് റിപ്പോർട്ട് നൽകിയതാണ് ഞങ്ങൾ ദുരിതത്തിലായിരിക്കുന്നത്. ഇക്കാരണത്താൽ ഭൂമി സംബന്ധിച്ച യാതൊരു രേഖയും വില്ലേജ് ഓഫീസിൽ ഇന്നും ലഭിക്കുന്നില്ല .
ഞങ്ങളടെ കൈവശമുള്ള ഭൂമി അളന്നു തിട്ടപ്പെടുത്തി പ്രശ്നം പരിഹരിച്ച് തരണമെന്നും , എനിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്നുമാണ് ആവശ്യം . തങ്ങള്ക്ക് നീതി ലഭിക്കുന്നതിനായി  മുഖ്യമന്ത്രി , മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. 
പത്ര സമ്മേളനത്തിൽ ജൈസൺ കുട്ടൻപറമ്പിൽ, ഭാര്യ സിബി വർഗീസ് മക്കളായ ഫിയറോ ജെയിൻ , ക്രിസ്റ്റി എന്നിവർ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *