പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി പരിശീലന ക്യാമ്പ് ആരംഭിച്ചു

വെള്ളമുണ്ട: ഫുള്‍ എ പ്ലസ് നേടിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഗോത്ര ദീപം ഗ്രന്ഥാലയം പ്രത്യേക പരീശീലന ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ഉത്ഘാടനം ബ്ലോക്ക് മെമ്പര്‍ ഇന്ദിര പ്രേമചന്ദ്രന്‍ നിര്‍വഹിച്ചു. എസ്എസ്‌കെ ഡി.പി.ഒ പി.ജെ ബി.നോഷ് മുഖ്യ പ്രഭാഷണം നടത്തി. ബി.പി.ഒ മുഹമ്മദ് അലി, എന്‍.സി പ്രശാന്ത് പി.സ സിമി, കെ.ആര്‍ ഷിജു, കെ.കെ കാവ്യാഞ്ജലി, പ്രണവ് കെ.സി എന്നിവര്‍ സംസാരിച്ചു. വെളമുണ്ട ഹയര്‍ സെക്കന്ററി അധ്യാപകന്‍ വി കെ പ്രസാദ് ക്ലാസ്സ് എടുത്തു. ചടങ്ങില്‍ വെച്ച് മുന്‍വര്‍ഷം പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയ 12 കുട്ടികളെ ആദരിച്ചു.



Leave a Reply