ജല അതോറിറ്റിക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം
പനമരം: പൊതുജനങ്ങൾക്ക് തുച്ഛമായ തുക ഈടാക്കി കുടിവെളളം വിതരണം നടത്തുന്ന കേരള ജല അതോറിറ്റി സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. സർക്കാർ ഗ്രാൻ്റ് ലഭിക്കാത്തതിനാൽ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ മുടങ്ങുന്ന സാഹചര്യമാണുള്ളത്. ഈ അവസരത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിച്ചാൽ മാത്രമേ പിടിച്ചു നിൽക്കാൻ കഴിയുകയുള്ളുവെന്ന് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു.പി.പ്രമോദ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി പി.ബിജു, സംസ്ഥാന ട്രഷറർ ബി.രാഗേഷ്, വർക്കിങ് പ്രസിഡൻ്റ് ടി.എസ്. ഷൈൻ, ഐഎൻടിയുസി സെക്രട്ടറി ഉമ്മർ കുണ്ടാട്ടിൽ, സി.എ.ഗോപി, സംസ്ഥാന സെക്രട്ടറിമാരായ മെറിൻ ജോൺ, ടി.പി.രാധാകൃഷ്ണൻ ,ജില്ലാ സെക്രട്ടറി കെ.സജിത്ത്, എ.ബി.അനുരൂപ് എന്നിവർ പ്രസംഗിച്ചു.



Leave a Reply