അകമനച്ചാൽ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

ദ്വാരക : എടവക ഗ്രാമ പഞ്ചായത്ത് തോണിച്ചാൽ വാർഡിലെ അകമനച്ചാൽ അങ്കണവാടിയ്ക്കായി നിർമിച്ച പുതിയ കെട്ടിടം മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ ഒ ആർ. കേളു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ് എച്ച്. ബി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആ വശ്യമായ സ്ഥലം നൽകിയ ദ്വാരക എഫ്.സി.സി കോൺവെന്റ് മദർ പാവനയെയും മുൻ ജീവനക്കാരി തോപ്പിൽ ആസ്യയെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ആദരിച്ചു.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് വിഹിതവും വനിത ശിശുവികസന വകുപ്പു ഫണ്ടും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വിഹിതവും ചേർത്ത് പന്ത്രണ്ട് ലക്ഷത്തി അമ്പത്തിയൊന്നായിരം രൂപ ചെലവഴിച്ചാണ് തികച്ചും ശിശു സൗഹൃദ അന്തരീക്ഷത്തിലുള്ള അങ്കണവാടിയുടെ പ്രവൃത്തി പൂർത്തീകരിച്ചത്.
വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജെൻസി ബിനോയി , ജോർജ് പടകൂട്ടിൽ, ഷിഹാബ് അയാത്ത്, ജനപ്രതിനിധികളായ ഇന്ദിര പ്രേമചന്ദ്രൻ, ബാബുരാജ് എം.കെ, ഷിൽസൺ മാത്യു, എം.പി. വത്സൻ, സി.ഡി.പി. ഒ രാജാംബിക. ഒ എസ് , സൂപ്രവൈസർ ശ്രുതി. കെ.വി , വി.ഇ.ഒ വിജിത്ത് . വി.എം,സി.എച്ച്. ഷെമീൽ, ജോസ് . പി.ജോൺ, ഷീല കമലാസനൻ , സൈനബ. കെ. വി , പ്രീത വി പ്രസംഗിച്ചു.



Leave a Reply