April 25, 2024

ജി.യു.പി.എസ് എരുമകൊല്ലിക്ക് സ്ഥലവും, പുതിയ കെട്ടിടവും യാഥാര്‍ത്ഥ്യമാക്കും: അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ

0
Img 20211010 Wa0047.jpg
കല്‍പ്പറ്റ: മേപ്പാടി ഗ്രാമപഞ്ചായത്തില്‍ വനത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്‌കൂളാണ് ജി.യു.പി.എസ് എരുമകൊല്ലി. ചെമ്പ്രമലയുടെ താഴ്‌വാരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്‌കൂളാണ് തോട്ടം തൊഴിലാളികളുടെ മക്കളുടെ പഠനത്തിന് ഏക ആശ്രയം. എന്നാല്‍ ഉരുള്‍പൊട്ടല്‍ ഭീക്ഷണിയും, രൂക്ഷമായ വന്യമൃഗശല്യവും കാരണം ഈ സ്ഥലത്ത് സ്‌കൂള്‍ തുടര്‍ന്ന് പ്രര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വന്യമൃഗ ശല്യം കാരണം തന്നെ ഇവിടെ താമസിച്ച് വന്നിരുന്ന ആളുകളില്‍ പകുതിയും മറ്റ് സ്ഥലങ്ങളിക്ക് മാറി താമസിക്കാന്‍ തുടങ്ങി അതിനാല്‍ തന്നെ സ്‌കൂളില്‍ കുട്ടികളുടെ എണ്ണവും കുറഞ്ഞിരിക്കുകയാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ബാലാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുക്കുകയും, കമ്മീഷന്‍ നേരിട്ട് സ്‌കൂള്‍ സന്ദര്‍ശിച്ച് സ്‌കൂള്‍ തല്‍സ്ഥാനത്ത് നിന്ന് മാറ്റുന്നതിനുള്ള ഉത്തരവ് വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് കൈമാറുകയും ചെയ്തു. ഇതനുസരിച്ച് ഡി.ഡി, ഡി.ഇ.ഒ, എ.ഇ.ഒ എന്നിവര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സ്‌കൂള്‍ മാറ്റണമെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി സ്ഥലം സന്ദര്‍ശിക്കുകയും, അടിയന്തര യോഗം കൂടുകയും ചെയ്തു. അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ രാജു ഹെജമാഡി, രാധ രാമസ്വാമി, പ്രധാനധ്യാപിക അനീഷ ബി.എസ്, പി.ടി.എ പ്രസിഡന്റ് സിറാജ്, ബി. സുരേഷ്ബാബു, കെ.ടി ഷരീഫ്, പി.വി ജോസ്, ചന്ദ്രന്‍ .കെ, സുനില്‍കുമാര്‍, മുഹമ്മദലി ഷിഹാബ് എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *