September 6, 2026

ബാങ്കു കേന്ദ്രീകരിച്ച് സി.പി.എം നേതാക്കള്‍ നടത്തിയിട്ടുള്ള മുഴുവന്‍ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണം. ബി. ജെ.പി.

0
Screenshot_20211010-1336492.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബാങ്കു കേന്ദ്രീകരിച്ച് സി.പി.എം നേതാക്കള്‍ നടത്തിയിട്ടുള്ള മുഴുവന്‍ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണം. ബി. ജെ.പി.
മാനന്തവാടി: എടവക പഞ്ചായത്തിലെ സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്കു കേന്ദ്രീകരിച്ച് സി.പി.എം നേതാക്കള്‍ നടത്തിയിട്ടുള്ള മുഴുവന്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ പല പ്രാദേശിക നേതാക്കളും ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ഈ ബാങ്കില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എം എടവക പഞ്ചായത്തില്‍ ചെലവഴിച്ച ലക്ഷക്കണക്കിന് രൂപയുടെ ഉറവിടം എന്താണ് എന്ന് വ്യക്തമാക്കണം. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടത്തി പൊതു സമൂഹത്തിനു മുമ്പില്‍ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണമെന്നും ബി.ജെ.പി.ഇത് തുടര്‍ന്നാല്‍ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. കണ്ണന്‍ കണിയാരം അധ്യക്ഷത വഹിച്ചു. ജിതിന്‍ ഭാനു , വിജയന്‍ കൂവണ തുടങ്ങിയവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *