ദുരിതങ്ങൾക്ക് അറുതി മാനന്തവാടി-മൈത്രി നഗർ റോഡ് കോൺക്രീറ്റ് പ്രവർത്തികൾ പൂർത്തീകരിച്ചു

ദുരിതങ്ങൾക്ക് അറുതി
മൈത്രി നഗർ റോഡ് കോൺക്രീറ്റ് പ്രവർത്തികൾ പൂർത്തീകരിച്ചു
മാനന്തവാടി – ഒരു പ്രദേശത്തെ ജനതയുടെ വർഷങ്ങളായുള്ള ദുരിതങ്ങൾക്ക് അറുതി വരുത്തി മാനന്തവാടി നഗരസഭയിലെ ഇരുപത്തി ഒന്നാം ഡിവിഷനിലെ അവശേഷിക്കുന്ന മെറ്റൽ റോഡ് കോൺക്രീറ്റ് പ്രവർത്തികൾ പൂർത്തീകരിച്ചു. വള്ളിയൂർക്കാവ് റോഡിൽ മിൽമ ചില്ലിംഗ് പ്ലാൻ്റിന് സമീപത്ത് നിന്ന് തുടങ്ങി ചെറ്റപ്പാലം വള്ളിയൂർക്കാവ് റോഡിനെ ബന്ധിപ്പിക്കുന്ന ഏകദേശം ഒന്നര കി.മി.ദൂരമുള്ള റോഡിൽ 46 മീറ്റർ ദൂരമാണ് കോൺക്രീറ്റ് ചെയ്തത്.ഒന്നര ലക്ഷം രൂപ ചിലവിലാണ് പ്രവർത്തിപൂർത്തീകരിച്ചത്. ഇത്രയും ദൂരം ഗതാഗത യോഗ്യമാക്കാത്തതിനാൽ വാഹനയാത്രക്കാരാണ് ഇതുവരെ ഏറെ വലഞ്ഞിരുന്നത്. കുത്തനെയുള്ള കയറ്റം തുടങ്ങുന്ന ഭാഗത്ത് റോഡ് തകർന്ന് കിടന്നിരുന്നത് വാഹനയാത്രക്കാർക്ക് വലിയ ദുരിതമാണ് സൃഷ്ടിച്ചിരുന്നത്.വാർഡ് കൗൺസിലർ പി.ഷംസുദ്ദീൻ മുൻകൈ എടുത്ത് റോഡ് നിർമ്മാണം പൂർത്തികരിച്ചതിൽ പ്രദേശവാസികൾ ഏറെ ആഹ്ലാദത്തിലാണ്.



Leave a Reply