April 25, 2024

ഫോറസ്റ്റ് കൺസർവേഷൻ ആക്ട് ഭേദഗതി പിൻവലിക്കണം; വയനാട് പ്രകൃതി സംരക്ഷണ സമിതി

0
Forest.jpeg
കൽപ്പറ്റ: ഭൂവിസ്തൃതിയുടെ മുപ്പത് ശതമാനത്തോളം വരുന്ന ഇന്ത്യയിലെ വനങ്ങൾ സംരക്ഷിക്കുന്നതിന്ന് നിലവിലുള്ള ഏറ്റവും ശക്തമായ നിയമമായ 1980 ലെ ഫോറസ്റ്റ് കൺസർവേഷൻ ആക്ട് ഭേദഗതിചെയ്യാനുള്ള ശ്രമത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻ തിരിയണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെടുന്നു. കേന്ദവനം പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ 4 ന് പ്രസി മീകരിച്ച ഭേതഗതികൾ നടപ്പിലായാൽ രാജ്യത്തെ വനങ്ങളുടെ സർവ്വനാശം പൂർത്തിയാകും. ഖനനം , കൂറ്റൻ വ്യവസായങ്ങൾ , റെയിൽവെ , ഹൈവെകൾ തുടങ്ങിയ വികസന പദ്ധതികൾ മൂലവും കൈയേറ്റം , കാട്ടുതി തുടങ്ങിയവയും ഓരോ വർഷവും ദശലക്ഷക്കണക്കിന് ഹെക്ടർ വനമാണ് ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. ലോകത്തേറ്റവുമധികം വനഹത്യ നടക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് എ സി.യു എൻ. വ്യക്തമാക്കിയിട്ടുണ്ട് .
 പ്രി- ലജിസ്ലേറ്റീവ് കൺസൾട്ടേഷൻ പോളിസിയുടെ നഗ്നമായ ലംഗനമാണ് ഒരു മാസം എന്ന സമയപരിധി. നോട്ടിഫിക്കേഷൻ ഇംഗീഷിൽ മാത്രമാണ് പ്രസിദ്ധീകരിച്ചത് .വിവിധ ഹൈകോടതികൾ പ്രാദേശികഭാഷയിൽ ഇത്തരം നോട്ടിഫിക്കേഷനുകൾ പ്രസിദ്ധീകരിക്കണമെന്ന് ഇ .ഐ .എ 20 20 വിധികളിൽ നിഷ്ക്കർഷിച്ചിട്ടുണ്ടെങ്കിലും വനം – പരിസ്ഥിതി മന്ത്രാലയം അതു വകവെച്ചിട്ടില്ല.
   അര ഹെക്ടറിൽ കുറവുള്ള വനഭൂമി വ്യവസായികൾക്കും സംരംഭകർക്കും റോഡിനും റെയിലിനും മറ്റുമായി വിട്ടുകൊടുക്കാമെന്നും 1980 ന് മുൻപ് അക്വയർ ചെയ്ത റെയിൽ – റോഡുകൾ നിർമ്മിക്കാൻ മേലിൽ മുൻകൂർ അനുമതി വേണ്ടെന്നും കരടു നിർദ്ദേശം നിഷ്കർഷിക്കുന്നു. രാജ്യാന്തര അതൃത്തിയിലും തന്ത്രപ്രധാന മേഖലയിലും വനഭൂമി വിനിയോഗിക്കാൻ ഇനി ആരുടെയും അനുമതി ആവശ്യമില്ല. വനത്തിന്റെ അതിരിൽ ആഴത്തിലുള്ള ഡ്റില്ലിംഗിനും ഖനനത്തിനും ഇനി വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വേണ്ട. സഫാരി പാർക്കുകൾ, മൃഗശാലകൾ, വനം വകുപ്പിന്റെ നിർമ്മിതികൾ എന്നിവ ഉളള സ്ഥലം ഇനി വനഭൂമിയായിരിക്കും. ഇതിലൂടെ റിസർവ്വ് വനത്തിൽ , വനേതര പ്രവർത്തനമെന്ന് സുപ്രീം കോടതി വിധിച്ച ടൂറിസം പദ്ധതികൾ ഒരു നിയന്ത്രണവും കൂടാതെ കൊണ്ടുവരാൻ കഴിയും.പ്രത്യേക പ്രാധാന്യമർഹിക്കുന്ന മർമ്മപ്രധാന വനമേഘലകൾ ഇനി നിശ്ചിത കാലത്തേക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.
                റിസർവ്വ് ഫോറസ്റ്റുകൾ സ്വകാര്യവ്യക്തികൾക്ക് വനേതര ആവശ്യങ്ങൾക്ക് പാട്ടത്തിനു നൽകാൻ കേന്ദ്രാനുമതി വേണമെന്ന സെക്ഷൻ 2 (iii) എടുത്തു കളഞ്ഞു. വനഭൂമിയുടെ ശോഷണത്തിന് മേലാൽ കോംപൻസേറ്ററി (നഷ്ടപരിഹാര ) ഫീസ് ഈടാക്കാൻ പാപാടില്ല.
          റിസർവ്വ് ഫോറസ്റ്റിന്നുളിൽ വികസന പദ്ധതികൾക്കുള്ള പഠനത്തിനും സർവ്വെയ്ക്കും വനേതര നിർമ്മാണ പ്രവർത്തനങ്ങൾക്കും കേന്ദ്രാനുമതി ആവശ്യമില്ല. റിസർവ്വ് വനത്തിനുള്ളിൽ ഇനി ആർക്കും എന്തിനും യഥേഷ്ടം വിഹരിക്കാമെന്നർഥം.
         ഗോദവർമ്മൻ തിരുമുൽപ്പാട് V/S ഇന്ത്യാ ഗവൺമെന്റ് കേസ്സിൽ ഫോറസ്റ്റിന് നിഘണ്ടു അർഥം കണക്കാക്കണമെന്ന സുപ്രീം കോടതിവിധിയെ തുടർന്ന് 1996 ഡിസംബർ മുതൽ വനമായി കണക്കാക്കി വരുന്ന ദശലക്ഷക്കണക്കിന് ഹെക്ടർ സ്വകാര്യ വനം ഇന്ത്യയിലുണ്ട്. മേലിൽ അവയൊന്നും വനമായി കണക്കാക്കില്ല. ഇത്തരം വനങ്ങൾക്ക് ഇനി കോംപൻസേറ്ററി അഫോറസ്റ്റേഷൻ നിബന്ധനകൾ ബാധകവുമല്ല. കോർപ്പറേറ്റുകൾക്കും സ്വകാര്യ സംരംഭകർക്കും അവ മലർക്കെ തുറന്നിടുകയാണ്. ഖനികളോ വ്യവസായങ്ങളോ വിമാനത്താവളമോ എന്തും ആർക്കും ആകാം.
      വിജ്ഞാപനം ചെയ്ത രീതിയിൽ നിയമങ്ങൾ നടപ്പിലായാൽ സ്വകാര്യപ്ളാന്റേഷനുകൾ വൻ തോതിൽ മരങ്ങൾ വളർത്തുമെന്നും ഹരിത കവചം കാലാവസ്ഥാ മാറ്റത്തെ ചെറുക്കുമെന്നും മരാധിഷ്ടിത വ്യവസായങ്ങൾക്കുളള മരങ്ങളുടെ ഇറക്കുമതി നിർത്താമെന്നും വനം – പരിസ്ഥിതി മന്ത്രാലയം പറയുന്നു.
           ഈ നോട്ടിഫിക്കേഷന് എതിരെ രാജ്യവ്യാപകമായി എതിർപ്പ് ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതി പ്രവർത്തകർക്കപുറമെ ആദിവാസി / പരമ്പരാഗത ജനസമൂഹ ആക്ടിവിസ്റ്റുകളും മറ്റു പൊതുപ്രവർത്തകരും എതിർപ്പുയർത്തിയിട്ടുണ്ട്. രാജ്യമാകെ ഉയർന്നു വരുന്ന പ്രതിഷേധത്തിൽ കേരളവും അണി ചേരണമെന്നും സംസ്ഥാന സർക്കാർ ശക്തമായ വിയോജിപ്പ് അറിയിക്കണമെന്നും സമിതി യോഗം ആവശ്യപ്പെട്ടു.
 യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷൻ. തോമസ് അമ്പലവയൽ , ബാബു മൈലമ്പാടി, എം.ഗംഗാധരൻ , എ.വി. മനോജ്, പി .എം . സുരഷ്, സണ്ണി മരക്കടവ് പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *