പെരുപാമ്പിനെ പിടികൂടി വനത്തില്‍ വിട്ടു

തലപ്പുഴ: മക്കിമലയില്‍ പെരുപാമ്പിനെ പിടികൂടി. ശനിയാഴ്ച രാത്രിയിലാണ് പാമ്പിനെ പിടികൂടിയത്. രാത്രി ഏഴ് മണിയോടെ മക്കിമല പുതിയിടം കൊച്ചാനി ചുവട്ടില്‍ വിന്‍സെന്റിന്റെ വീടിന് സമീപം പഞ്ചായത്ത് റോഡില്‍ കിടക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തലപ്പുഴ 44 ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകരെത്തി പാമ്പിനെ പിടികൂടുകയും കൊട്ടിയൂര്‍ വനാര്‍ത്തിയിലെ ഉള്‍ക്കാട്ടില്‍ തുറന്നു വിട്ടു. പെരുമ്പാമ്പിന് ഏകദേശം 20 കിലോ തൂക്കവും എട്ടടി അടി നീളവും ഉണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.



Leave a Reply