June 4, 2026

വന്യമൃഗശല്യം; കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

0
IMG-20211018-WA0042.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വന്യമൃഗശല്യം, കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് 20 ന് കോൺഗ്രസ് കാട്ടി കുളത്ത് വഴി തടയുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ ജീവൻ നഷ്ടപ്പെട്ട ഒരു ജില്ലയാണ് വയനാട്. അതിൽ ഏറ്റവും കൂടുതൽ തിരുനെല്ലി പഞ്ചായത്തിലാണ്. വന്യമൃഗങ്ങളുടെ ആക്രമണം നിത്യസംഭവമായി മാറുന്ന സാഹചര്യത്തിൽ വനം വകുപ്പിന്റെയോ സംസ്ഥാന-കേന്ദ്ര സർക്കാരുകളോ ഫലപ്രദമായ ഇടപെടലുകൾ നടക്കുന്നുമില്ല. ഇന്ന് വയനാട്ടിലെ കർഷകരുടെ ജീവിതം ദുരിതപൂർണ്ണമാണ്. വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപെടുന്നവർക്കുള്ള നഷ്ടപരിഹാര തുകയും കുറവാണ്. പ്രതിരോധ പ്രവർത്തനങ്ങൾ പോലും നടത്താൻ കഴിയാതെ സംസ്ഥാന സർക്കാർ തികഞ്ഞ അലംഭാവം കാണിക്കുകയാണ് അതുകൊണ്ട് തന്നെയാണ് ഇത്തരം പ്രശ്നങ്ങൾ ഏറ്റെടുത്തു കൊണ്ട് സമര പരിപാടികൾക്ക് തുടക്കം കുറിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ അഡ്വ: എൻ.കെ. വർഗ്ഗീസ്, അഡ്വ: എം.വേണുഗോപാൽ, എക്കണ്ടി മൊയ്തുട്ടി, പി.വി.ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *