വെറുപ്പിനെതിരെ സൗഹൃദ കേരളം’ ജില്ലാതല സന്ദേശപ്രചാരണ ഉദ്ഘാടനം നാളെ
വൈത്തിരി : സാഹോദര്യവും, മാനവിക മൂല്യങ്ങളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച് വരുന്ന സന്ദേശപ്രചാരണ പ്രവര്‍ത്തനങ്ങളുടെ ജില്ലാ തല ഉദ്ഘാടനം നാളെ' (ഞായര്‍) 10 മണിക്ക് മുട്ടിലിൽ അഡ്വ. ടി സിദ്ദിഖ് എംഎൽഎ നിർവഹിക്കും
'വെറുപ്പിനെതിരെ സൗഹൃദ കേരളം' എന്ന പ്രമേയത്തിലാണ് സന്ദേശ പ്രചാരണം സംഘടിപ്പിക്കുന്നത്. സമൂഹത്തില്‍ വിദ്വേഷ പ്രചാരണവും, വര്‍ഗീയ സന്ദേശങ്ങളും വര്‍ദ്ധിച്ച് വരുന്നതിതെിരെ ബഹുജന മുന്നേറ്റം ശക്തമാക്കുക എന്നതാണ് കാംപെയ്നിന്‍റെ ലക്ഷ്യം. സമൂഹത്തില്‍ നിലനില്‍ക്കുന്ന മത സാഹോദര്യത്തിനും പരസ്പര വിശ്വാസത്തിനും മുറിവേല്‍പ്പിക്കുന്ന നീക്കങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ബോധവല്‍ക്കരണവും സന്ദേശ പ്രചാരണത്തിന്‍റെ ലക്ഷ്യമാണ്. ടി കെ അഷ്‌റഫ്, ഹംസ മദീനി, ജംഷീർ സ്വലാഹി, ഷബീബ് മഞ്ചേരി, ,ഇബ്രാഹിം കെ വി, ഇക്‌ബാൽ കല്പറ്റ എന്നിവർ സംബന്ധിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് സംഗമങ്ങൾ നടക്കുന്നുണ്ടെന്നു വിസ്‌ഡം ഭാരവാഹികൾ അറിയിച്ചു.



Leave a Reply