വിദ്യാർത്ഥികളുടെ സൗജന്യ യാത്രാ നിരക്ക് വർദ്ധിപ്പിക്കണം; ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സുൽത്താൻ ബത്തേരി: ഒന്നാം തീയതി സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സൗജന്യ യാത്രാ നിരക്ക് വർദ്ധിപ്പിക്കണം എന്ന് വയനാട് ജില്ല ബസ്സ് ഓപ്പറേറ്റേഴ്സ് പ്രസിഡൻ്റ്, പി.കെ. ഹരിദാസും ജനറൽ സെക്രട്ടറി രജ്ഞിത്ത് റാം മുരളീധരനും പറഞ്ഞു.
കോവിഡിന് മുമ്പ് 62 രൂപയായിരുന്ന ഇന്ധനത്തിന് ഇന്ന് 103 രൂപയാണ് വില. ഒരു സാഹചര്യത്തിലും മിനിമം യാത്ര നിരക്ക് ഒരു രൂപ നിരക്കിൽ വിദ്യാർത്ഥികളെ കൊണ്ട് പോകാൻ കഴിയില്ല. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം മിനിമം യാത്രാ നിരക്ക് 5 രൂപയാക്കി കൂട്ടി കിട്ടാൻ ഉള്ള നടപടി സർക്കാർ അടിയന്തരമായി സ്വീകരിച്ചാൽ മാത്രമേ ബസ്സ് സർവ്വീസ് സുഗമമായി നടത്തി മുന്നോട്ട് പോകാൻ കഴിയൂ എന്ന് ബസ്സ് ഓപ്പറേറ്റേഴ്സ് ഭാരവാഹികൾ വ്യക്തമാക്കി.



Leave a Reply