April 30, 2024

ക​ബ​നി ന​ദി​യി​ല്‍ മണ​ല്‍ ക​ട​ത്താ​ന്‍ സം​ഘ​ങ്ങ​ള്‍ സ​ജീ​വം

0
Img 20211028 185523.jpg
പു​ല്‍​പ​ള്ളി: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ക​ബ​നി ന​ദി​യി​ല്‍ ഒ​ലി​ച്ചെ​ത്തി​യ മ​ണ​ല്‍ ക​ട​ത്താ​ന്‍ സം​ഘ​ങ്ങ​ള്‍ സ​ജീ​വം.
ക​ബ​നി ന​ദി​യു​ടെ പെ​രി​ക്ക​ല്ലൂ​ര്‍ മു​ത​ല്‍ കൊ​ള​വ​ള്ളി വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് മ​ണ​ലൂ​റ്റ് വ്യാ​പ​കം. മ​ഴ​യി​ല്‍ ക​ബ​നി​യി​ല്‍ മ​ണ​ല്‍​തി​ട്ട​ക​ള്‍ രൂ​പം കൊ​ണ്ടി​ട്ടു​ണ്ട്.
മ​ണ​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി പ്രാ​ദേ​ശി​ക​ത​ല​ത്തി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളെ​യ​ട​ക്കം ഇ​വ​ര്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഒ​രു ടി​പ്പ​ര്‍ മ​ണ​ലി​ന് 5000 രൂ​പ​വ​രെ ഈ​ടാ​ക്കു​ന്നു​ണ്ട്. ഈ ​മ​ണ​ല്‍ മ​റ്റ് സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക് ഏ​ത്തു​ന്ന​തോ​ടെ വി​ല പ​ല​മ​ട​ങ്ങ് വ​ര്‍​ധി​ക്കും.
ഇ​വി​ടെ​നി​ന്ന്​ വാ​രു​ന്ന മ​ണ​ല്‍ ക​ര്‍​ണാ​ട​ക വ​ഴി ക​ട​ത്തി ക​ര്‍​ണാ​ട​ക മ​ണ​ല്‍ എ​ന്ന​പേ​രി​ല്‍ വ​യ​നാ​ട്ടി​ല്‍​ത​ന്നെ എ​ത്തി​യി​രു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വാ​രി​യി​ട്ട മ​ണ​ല്‍ ക​ബ​നി​യു​ടെ തീ​ര​ങ്ങ​ളി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും കാ​ഴ്ച​യാ​ണി​പ്പോ​ള്‍. പു​ല്‍​പ​ള്ളി പൊ​ലീ​സ്​ ക​ഴി​ഞ്ഞ ദി​വ​സം വാ​രി​യി​ട്ട മ​ണ​ല്‍ പ​ല​യി​ട​ങ്ങ​ളി​ലാ​യി ക​ണ്ടെ​ത്തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ക​ബ​നി​യി​ല്‍ മ​ണ​ല്‍​വാ​ര​ല്‍ നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര​ണ​ത്താ​ല്‍ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് തൊ​ഴി​ല​വ​സ​രം ഇ​ല്ലാ​താ​യി. മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ന്റെ  നേ​തൃ​ത്വ​ത്തി​ല്‍ മ​ണ​ല്‍ ശേ​ഖ​രി​ച്ച്‌ ലേ​ലം ചെ​യ്ത് വി​റ്റി​രു​ന്നു. നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ ക​ള്ള​ക്ക​ട​ത്തു​കാ​രാ​ണ് ഈ ​രം​ഗ​ത്ത് ത​ടി​ച്ചു​കൊ​ഴു​ക്കു​ന്ന​ത്. നി​ബ​ന്ധ​ന​ക​ളോ​ടെ മ​ണ​ല്‍ വാ​രാ​ന്‍ ന​ല്‍​കി​യാ​ല്‍ സ​ര്‍​ക്കാ​റി​ന​ട​ക്കം വ​രു​മാ​ന​മാ​കും. എ​ന്നാ​ല്‍, ഇ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​ന്നി​ല്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *