June 24, 2026

പെരിക്കല്ലൂർ-അടൂർ ബസ് സർവീസ് ഉദ്ഘാടനം ചെയ്തു

0
IMG_20211028_185036.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെരിക്കല്ലൂർ: പെരിക്കല്ലൂർ-അടൂർ ബസ് സർവീസ്  മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡൻറ് പി. കെ. വിജയൻ ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഏറെനാളായി  നിർത്തിവച്ചിരുന്ന  ബസ് സർവീസ് ആണ്  പെരിക്കല്ലൂർ നിന്നും ഇന്ന്  പുനരാരംഭിച്ചത്. കെഎസ്ആർടിസി പെരിക്കല്ലൂർ ഓപ്പറേറ്റിങ് സെൻററിന്റെ നിർമ്മാണം  ഏകദേശം പൂർത്തിയായി വരികയാണ്. ഇനി ഇലക്ട്രിസിറ്റി സൗകര്യവും വെള്ള സൗകര്യവും കൂടി  പഞ്ചായത്ത്  ഉണ്ടാക്കുകയാണെങ്കിൽ പാർക്കിങ്ങിനും ബസ് ജീവനക്കാർക്ക് താമസിക്കുവാനും മറ്റും ഉള്ള സൗകര്യമാവും.എത്രയും പെട്ടെന്ന് ഈ സൗകര്യങ്ങൾ  ഉണ്ടാക്കി ഓപ്പറേറ്റിംഗ് സെൻറർ ഉദ്ഘാടനം  ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഉറപ്പുനൽകി. യോഗത്തിൽ പഞ്ചായത്ത് മെമ്പർ ജോസ് നെല്ലേടം അധ്യക്ഷനായിരുന്നു. പഞ്ചായത്ത് മെമ്പർ കലേഷ് പള്ളത്ത്, സിറിൽ ജോർജ്ജ്, മാത്യു തടത്തിൽ, റോജി പുതുശ്ശേരി, പ്രിൻസ് അള്ളുങ്കൽ, മാത്തുക്കുട്ടി ജോർജ്,  ഡാമിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *