August 6, 2026

മാരക മയക്കുമരുന്നായ എം ഡി എം എയുമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ യുവാവ് പിടിയിൽ

0
IMG-20211029-WA0070.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ: എം ഡി എം എയുമായി യുവാവ് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിൽ. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് KL 07 CW – 1302 നമ്പർ ടാറ്റ ആൾട്രാേസ് കാറിൽ നിന്നും 2.95 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് വാവാട് ആലപ്പുറയിൽ വീട്ടിൽ മുഹമ്മദ്‌ അലവിയെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ എൻ ഡി പി എസ് നിയമ പ്രകാരം(sec 22(b)) എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ നിഗീഷ് എ ആറിന്റെ നേതൃത്വത്തിൽ കേസെടുത്തു.  പ്രതിയെയും തൊണ്ടി മുതലുകളും കേസ് രേഖകളും മയക്കു മരുന്ന് കടത്താൻ ഉപയോഗിച്ച കാറും, സുൽത്താൻ ബത്തേരിഎക്സൈസ് റേഞ്ച് ഓഫീസിൽ തുടർ നടപടികൾക്കായി ഹാജരാക്കി. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ നിഗീഷ് എ ആറിന് പുറമെ ചെക്ക് പോസ്റ്റ് പ്രിവൻ്റീവ് ഓഫീസർമാരായ ജി. അനിൽ കുമാർ , പി.എ പ്രകാശ് , സിവിൽ എക്സൈസ് ഓഫീസർമാരായ മൻസൂർ അലി ,സനൂപ് എന്നിവരും ഉണ്ടായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *