ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷികം: അനുസ്മരണ പരിപാടി 31ന് കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും
കല്‍പ്പറ്റ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടികള്‍ വിപുലമായി ആചരിക്കുവാന്‍ വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു. ഒക്‌ടോബര്‍ 31ന് രാവിലെ 10 മണിക്ക് കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ പരിപാടികള്‍ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഉദ്ഘാടനം ചെയ്യും. ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് എം.എല്‍.എ., ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ., കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം, കെ.പി.സി.സി. എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ.എല്‍. പൗലോസ്, മുന്‍ മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
Leave a Reply