September 1, 2026

മേപ്പാടി – ചൂരല്‍മല മലയോര ഹൈവേ, മേപ്പാടി ടൗൺ റോഡുകളുടെ നിര്‍മാണം ഉടൻ പൂര്‍ത്തിയാക്കണം: കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

0
IMG-20211029-WA0039.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: മേപ്പാടി – ചൂരല്‍മല മലയോര ഹൈവേ, മേപ്പാടി ടൗൺ റോഡുകളുടെ നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മേപ്പാടി ടൗൺ വലിയപള്ളി പരിസരത്ത് നിന്ന് ആരംഭിച്ച് ടൗണിൽ സമാപിച്ച പ്രതിഷേധ പ്രകടനത്തിൽ ജില്ല, സോൺ നേതാക്കൾ പങ്കെടുത്തു. പ്രതിഷേധ പ്രകടനത്തിന് കേരള മുസ്‌ലിം ജമാഅത്ത് സോൺ സെക്രട്ടറി സൈനുദ്ദീൻ താഞ്ഞിലോട്, എൻ ഹമീദ് എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ പൊതുയോഗം എസ് വൈ എസ് ജില്ലാ സെക്രട്ടറി ബഷീർ സഹദി ഉദ്ഘാടനം ചെയ്തു. റോഡ് നിർമാണത്തിലെ അപാകതകൾ പരിഹരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധ ചെലുത്തണമെന്ന ആവശ്യം ശക്തമായി പ്രതിഷേധ യോഗത്തിൽ ഉന്നയിച്ചു. മൂന്ന് വര്‍ഷമായിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാത്ത റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, എം എൽ എ, എം പി എന്നിവർക്ക് ഇമെയിൽ സന്ദേശമയിച്ചു. പ്രതിഷേധത്തോടനുബന്ധിച്ച് ഒപ്പ് ശേഖരണം നടത്തി. എസ് എസ് എഫ് ഡിവിഷൻ സെക്രട്ടറി ഉമെെർ സഖാഫി, ഷാഫി കടൂർ, നിസാം മേപ്പാടി എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തില്‍ പ്രദേശവാസികളുള്‍പ്പെടെ നൂറില്‍ പരം ആളുകള്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *